അറബനമുട്ട്
ഉത്തരകേരളത്തിലെ മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു പുരാതന ഒരനുഷ്ഠാനകലാരൂപമാണ് അറബനമുട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഏറെ പ്രചാരമുള്ള ഈ കലാരൂപം മത്സരവേദികളിലും അവതരിപ്പിച്ചുവരുന്നു. "അറബന" എന്ന വാദ്യോപകരണം കൈ കൊണ്ട് മുട്ടിയാണ് കളിക്കുന്നത്. റാത്തിബുകൾക്ക് താളപ്രയോഗത്തിനാണ് അറബന ഉപയോഗിക്കുന്നത്.

അറബനമുട്ട്
അറബനയുടെ നിർമ്മാണം
മരച്ചട്ട കൊണ്ടാണ് അറബന നിർമ്മിക്കുന്നത്. മരച്ചട്ടക്ക് ഒന്നര ചാണെങ്കിലും വിസ്താരമുണ്ടാകണം. അഞ്ച് ഇഞ്ചോളം വീതിയും കാണും. തോലു കൊണ്ടാണ് മരച്ചട്ട പൊതിയുന്നത്. ആട്ടിൻതോലോ മൂരിക്കുട്ടന്റെ തോലോ ഇതിന് ഉപയോഗിക്കും. പിത്തളവാറ് കൊണ്ട് കിലുക്കങ്ങളും കെട്ടും.
ഇതുംകാണുക
- ദഫ്‌മുട്ട്
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.