മോത്തളംപാട്ട്

മലബാറിലെ മുസ്ലിം സമുദായങ്ങളിൽ നിലനിന്നിരുന്ന ഒരു പ്രാചീന കലാരൂപമാണ് മോത്തളംപാട്ട്. പൊന്നാനിയിലെ നവോത്ഥാന പ്രവർത്തകരിൽ മുൻപന്തിയിലുണ്ടായിരുന്ന ഉദുമാൻ മാഷാണ് ഇത് രൂപകൽപ്പന ചെയ്തത്.[1] വിവാഹദിനത്തിൽ മണവാളനെ പന്തലിൽ ഇരുത്തി ക്ഷൗരം ചെയ്യുന്നു. ഈ സമയത്ത് കൂട്ടുകാർ ചുറ്റുംകൂടി കൈകൊട്ടി പാടുന്നതാണ് മോത്തളംപാട്ട്. ക്ഷൗരം ചെയ്യാൻ വരുന്ന ഒസ്സാന് (ബാർബർ), തുണി, അരി, വെറ്റില, അടക്ക എന്നിവയടങ്ങുന്ന പാരിതോഷികം ഒരു താലത്തിൽ വെച്ച് നൽകുന്നു.[2]

അവലംബങ്ങൾ

  1. "രചന, സംവിധാനം: അടാണശ്ശേരി സമദ്". മാതൃഭൂമി. ശേഖരിച്ചത്: ഡിസംബർ 27, 2017.
  2. "മലബാറിലെ കല്യാണ ആചാരങ്ങൾ". പുഴ.കോം. ശേഖരിച്ചത്: ഡിസംബർ 27, 2017.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.