കുറത്തിയാട്ടം

കേരളത്തിലെ ഒരു ഗ്രാമീണകലാരൂപമാണ്‌ കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിവയാണ് ഇതിന്റെ വകഭേദങ്ങൾ[1].

വടക്കൻ കുറത്തിയാട്ടം

വടക്കൻ കുറത്തിയാട്ടത്തിൽ ഗദ്യസംഭാഷണത്തേക്കാൾ ഗാനങ്ങൾക്കാണ് പ്രാധാന്യം. കുറവൻ, കുറത്തി, നാട്ടുപ്രമാണി,വൃദ്ധൻ എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. തൃശ്ശൂർ പൂരം കാണുവാൻ ചെന്ന കുറവനും കുറത്തിയും തിക്കിലും തിരക്കിലും പെട്ട് കാണാതാകുകയും അവസാനം അന്വേഷിച്ചു കണ്ടെത്തുകയും ചെയ്യുന്നതാണ് വടക്കൻ കുറത്തിയാട്ടത്തിന്റെ ഇതിവൃത്തം.

തെക്കൻ കുറത്തിയാട്ടം

കുറത്തി, കുറുവൻ, മുത്തിയമ്മ എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. പാർവതിയുടെയും മഹാലക്ഷ്മിയുടെയും സങ്കല്പത്തിലുള്ള കുറത്തിവേഷങ്ങൾ രംഗത്തുവന്ന് ഭർത്താക്കൻമാരുടെ കുറ്റം പറയുകയും തർക്കത്തിലാകുകയും ചെയ്യുന്നു. അവസാനം സരസ്വതീ സങ്കല്പത്തിലുള്ള കുറത്തിയെത്തി ഇവരുടെ തർക്കം പരിഹരിക്കുന്നതാണ് ഇതിന്റെ കാതൽ. കുറവന്റെ മാതാവായ മുത്തിയമ്മ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു ഹാസ്യകഥാപാത്രമാണ്.[2]

ചിത്രശാല

അവലംബം

  1. Tale of neglect /The Hindu
  2. ഫോക്‌ലോർ നിഘണ്ടു, ഡോ. എം.വി. വിഷ്ണുനമ്പൂതിരി,പേജ് 271-272
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.