കുറുന്തിനിപ്പാട്ട്

കേരളത്തിലെ ഒരു അനുഷ്ഠാനകലാരൂപം ആണ് കുറുന്തിനിപ്പാട്ട്. പെരുവണ്ണാൻ സമുദായക്കാരാണ് ഈ കലയിലൂടെ നാഗദേവതകളെ ഉപാസിച്ചിരുന്നതു്[1] . ഗർഭിണികളായ സ്ത്രീകളെ നാഗപ്രതിഷ്ഠകൾക്കു മുന്നിൽ സമർപ്പിക്കുന്നതായി സങ്കൽ‌പ്പിച്ച് സുഖപ്രസവവും ലക്ഷണമൊത്ത പുത്രജന്മവും അർത്ഥിച്ചുകൊണ്ടാണു് കുറുന്തിനിപ്പാട്ട് പാടുന്നത്. നാഗരാജാവിന്റെയും വാണ്ടേരപ്പന്റെയും മറ്റും കഥകളാണ് പാടുന്നത്.

അവലംബം

  1. "കർക്കടക കലകൾ". കേരള ഇന്നൊവേഷൻ ഫൌണ്ടേഷൻ. ശേഖരിച്ചത്: 2013 സെപ്റ്റംബർ 6.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.