കേരളീയതാളങ്ങൾ
ചെണ്ട, മദ്ദളം തുടങ്ങിയ കേരളീയവാദ്യോപകരണങ്ങൾക്കും കഥകളിയടക്കമുള്ള കേരളീയകലകളൂം അടിസ്ഥാനമാക്കുന്ന താളങ്ങളെയാണ് കേരളീയതാളങ്ങൾ എന്ന് പറയുന്നത്. ഇവ ചെമ്പട, പഞ്ചാരി, ചമ്പ, അടന്ത എന്നിങ്ങനെ നാലെണ്ണമാണ്. ഇവക്ക് കർണ്ണാടകസംഗീതത്തിലെ താളങ്ങളുമായി സാദൃശ്യമുണ്ട്.
ചെമ്പട
64ആക്ഷരകാലമുള്ള ഈ താളം കർണ്ണാടകസംഗീതത്തിലെ ആദിതാളത്തിനു തുല്യമാണ്.
വായ്‌ത്താരി: തരികിട തരികിട
ചമ്പ
അഞ്ചക്ഷരകാലമുള്ള ചമ്പ കർണ്ണാടകസംഗീതസമ്പ്രദായത്തിലെ മിശ്രജാതി ഝമ്പതാളത്തിനു സമാനമാണ്.
വായ്‌ത്താരി: തക തകിട
പഞ്ചാരി
ആറക്ഷരകാലമുള്ള ഈ താളം കർണ്ണാടകസംഗീതത്തിലെ രൂപകതാളത്തിന് സമാനമാണ്.[1]
വായ്‌ത്താരി: തകിട തകിട
അടന്ത
കർണാടക സംഗീതത്തിലെ ഖണ്ഡജാതി അടതാളത്തിനു സമാനമായ കേരളീയതാളമാണ് അടന്ത. ത്രിപുടതാളം എന്ന പേരിലും അറിയപ്പെടാറുണ്ട്.
കേരളീയ താളമേളങ്ങളിലെല്ലാം അടന്തക്കൂറുകൾ ധാരാളമായി ആലപിച്ചു വരുന്നു. താളരൂപത്തിനാണ് 'കൂറ്' എന്നുപറയുന്നത്. തായമ്പകയിലെ അടന്തക്കൂറുകൾ വിശേഷ പരിഗണന അർഹിക്കുന്നു. [2]
വായ്‌ത്താരി: തകിട തകധിമി
അവലംബം
- http://malayalam.webdunia.com/entertainment/artculture/music/0810/04/1081004052_2.htm
- 1. സർവവിജ്ഞാനകോശം വാല്യം 1 പേജ്-246; സ്റ്റേറ്റിൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവനന്തപുരം.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.