മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . സംസ്കൃതത്തിലും, ഹിന്ദി, ബംഗാളി തുടങ്ങിയ ഉത്തരഭാരതീയ ഭാഷകളിലും കന്നഡ, തെലുങ്ക്, തുളു തുടങ്ങിയ ദ്രാവിഡഭാഷകളിലും ഈ അക്ഷരമുണ്ട്. എന്നാൽ തമിഴിൽ ഈ അക്ഷരമില്ല. മലയാളത്തിൽ 'ശ'കാരത്തിന് മറ്റു വ്യഞ്ജനങ്ങളിൽ നിന്നു വ്യതിരിക്തമായ ഉച്ചാരണമുണ്ട്. എന്നാൽ, ചില ഉത്തരഭാരതീയ ഭാഷകളിൽ ഇതിന്റെ ഉച്ചാരണം 'ഷ'യുടേതിന് തുല്യമായി മാറിയിട്ടുണ്ട്. ആധുനിക സ്വനവിജ്ഞാനപ്രകാരം താലവ്യവും നാദരഹിതവുമായ ഒരു ഘർഷവ്യഞ്ജനമാണിത്.

സിദ്ധാർഥങ്ങൾ

സംസ്കൃതത്തിൽ

  • പുല്ലിംഗരൂപത്തിൽ ശിവൻ, നാശകൻ എന്ന അർഥങ്ങൾ
  • നപുംസകലിംഗരൂപത്തിൽ ആയുധം, അതിര്, ധർമം, സുഖം തുടങ്ങിയ അർഥങ്ങൾ.

ഇവകൂടി കാണുക

  • മലയാള അക്ഷരമാല
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.