മലയാള അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരമാണ് . ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'ഐ' എന്ന അക്ഷരത്തെ പത്താമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'ഐ' ഒരു കണ്ഠതാലവ്യസ്വരമാണ്.

യഥാക്രമം അ, ഇ എന്നീ സ്വരാക്ഷരങ്ങളുടെ ഉച്ചാരണങ്ങൾ ചേർന്ന ഒരു ദിസ്വരകമാണ് ഐ.

മലയാളത്തിലെ അകാരാന്തങ്ങളായ ദ്രാവിഡപദങ്ങൾ പലതും തമിഴിൽ എന്നതുപോലെ ഐകാരാന്തങ്ങളായിരുന്നുവെന്നും അവ അകാരാന്തങ്ങളായത് മലയാളഭാഷയുടെ പരിണാമത്തിന്റെ മുഖ്യ സവിശേഷതകളിൽ ഒഅന്നായിരുന്നുവെന്നും കരുതപ്പെടുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.