മലയാള അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരമാണ് . ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'ഒ' എന്ന അക്ഷരത്തെ പതിനൊന്നാമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'ഒ' ഒരു കണ്ഠൗഷ്ഠ്യസ്വരമാണ്.

ഒ ഒരു ദ്രാവിഡസ്വരമാണ്. സംസ്കൃതത്തിലോ മറ്റ് ആര്യഭാഷകളിലോ സെമിറ്റിക് ഭാഷയായ അറബിയിലോ ഒ എന്ന സ്വരം ഇല്ല. ഒകാരം ഉകാരമായും ഉകാരം ഒകാരമായും മാറ്റി ഉച്ചരിക്കപ്പെടുക സാധാരണമാണ്. ഉദാ: ഉണ്ട് - ഒണ്ട് കുട്ട - കൊട്ട

കീ ബോർഡ്

മലയാളം ഇൻസ്കിപ്റ്റിൽ ഒ ടൈപ്പ് ചെയ്യാൻ Shift കീയും ~ എന്ന കീയുമാണ് അടിക്കേണ്ടത്.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.