മാദ്രി
മഹാഭാരതത്തിലെ പാണ്ഡു മഹാരാജന്റെ രണ്ടാമത്തെ പത്നിയും പഞ്ചപാണ്ഡവരിലെ ഇളയ രണ്ടുപേരുടെ അമ്മയുമാണ് മാദ്രി. മാദ്ര രാജ്യത്തിലെ രാജകുമാരിയായിരുന്നു ഇവർ. കുന്തിയുമായുളള വിവാഹശേഷം പാണ്ഡു മാദ്രേശന്റെ ഇളയപുത്രയായിരുന്ന മാദ്രിയുടെ സ്വയംവരത്തിൽ പങ്കെടുത്ത് വിവാഹം കഴിക്കുകയും ചെയ്തു. മാദ്രിയുടെ ജ്യേഷ്ഠ സഹോദരനാണ് ശല്യർ.
ഹൈന്ദവം |
![]() |
ബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഹിന്ദുമതം കവാടം |
പാണ്ഡുമായുള്ള വിവാഹ ബന്ധം
മാദ്രിക്ക് പാണ്ഡുവുവിൽ കുട്ടികൾ ഉണ്ടായില്ല. അതിനെ തുടർന്ന് കുന്തിദേവി തനിക്ക് ദുർവ്വാസാവിൽ നിന്നും ലഭിച്ച ദിവ്യമന്ത്ര ശക്തിയാൽ രണ്ടു പുത്രന്മാർ മാദ്രിയ്ക്കു ജനിക്കുവാൻസഹായിക്കുകയുണ്ടായി. അവരാണ് പാണ്ഡവരിലെ ഇളയ പുത്രന്മാരായ സഹദേവനും നകുലനും.
പാണ്ഡുവിന്റെ വിയോഗവും മാദ്രിയുടെ സതിയും
ഭാര്യഭർത്രബന്ധം നിഷിദ്ധമായിരുന്ന പാണ്ഡു മാദ്രിയുടെ സമ്മർദത്തിനു വഴങ്ങി മാദ്രിയുമായി ബന്ധപ്പെടുകയും മരണം സംഭവിക്കുകയും ചെയ്തു. പാണ്ഡുവിൻറെ വിയോഗത്തിൽ ദുഖിതയായ മാദ്രി ദുഖഭാരത്താൽ സതിനടത്തുകയും ചെയ്യുന്നു