മീമാംസ
വേദത്തിലെ കർമ്മകാണ്ഡത്തെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭാരതത്തിലെ പ്രാചീനമായ ആറ് ദർശനങ്ങളിൽ ഒന്നാണ് മീമാംസ. രണ്ട് മീമാംസകൾ ഉണ്ട്. പൂർവ്വ മീമാംസയും ഉത്തരമീമാംസയും. ഉത്തര മീമാംസ വേദാന്തമെന്ന പേരിൽ പ്രത്യേകദർശനമായിത്തീർന്നിട്ടുണ്ട്. പൂർവ്വമീമാംസ മീമാംസ എന്നും അറിയപ്പെടുന്നു. ജൈമിനിയാണ് മീമാംസയുടെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മീമാംസാ സൂത്രം ആണ് അടിസ്ഥാന ഗ്രന്ഥം.
ഹൈന്ദവദർശനം |
![]() |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം കുമാരസ്വാമി സ്വാമി ചിന്മയാനന്ദ, ജഗ്ഗി വാസുദേവ്, ശ്രീ ശ്രീ രവിശങ്കർ, |
ഹിന്ദുമതം കവാടം |
നിരുക്തം
മീമാംസ എന്ന സംസ്കൃത പദത്തിന്റെ അർത്ഥം പരിശോധന, അന്വേഷണം എന്നാണ്. പൂർവ്വ മീമാംസ എന്നാൽ മുന്നേയുള്ള അന്വേഷണം എന്നും. വേദങ്ങളിൽ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ച സത്യത്തിലേക്കുള്ള അന്വേഷണം ആണ് മീമാംസ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഉത്ഭവം
ജൈമിനിയുടേ കാലഘട്ടം നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. ക്രി.മു. നാലാം നൂറ്റാണ്ടിനിടയിലാണെന്ന് ഡോ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. 6നു 2നും ഇടക്കാണെന്നാണ് മറ്റു ചില ചരിത്രകാരന്മാർ കരുതുന്നത്. ക്രി.മു. 150 ആം മാറ്റാണ്ടിനോടടുത്ത് ജീവിച്ചിരുന്ന പതഞ്ജലി യുടെ മഹാഭാഷ്യത്തിൽ മീമാംസയെപ്പറ്റി പരാമർശമുണ്ട്.