ശതാനീകൻ

നകുലന് ദ്രൗപദിയിൽ ജനിച്ച പുത്രനാണ് ശതാനീകൻ . ഇദ്ദേഹം വിശ്വദേവന്മാരുടെ അംശത്തിൽ ജനിച്ചവനാണ് .

കുരുവംശത്തിൽ മുൻപ് ശതാനീകൻ എന്നൊരു രാജാവുണ്ടായിരുന്നു . അദ്ദേഹത്തിൻറെ ഓര്മ്മ നിലനിറുത്തുന്നതിനാണ് നകുലൻ തന്റെ മകന് ഈ പേരിട്ടത് .

ശതാനീകൻ ഭാരതയുദ്ധത്തിൽ പങ്കെടുത്തു ധീരമായി പോരാടി . ഭാരതയുദ്ധാവസാനം അശ്വത്ഥാമാവ് രാത്രി നടത്തിയ കൂട്ടക്കൊലയിൽ ഉള്പ്പെട്ടു ശതാനീകൻ മരിച്ചു .

അവലംബം

[1]

  1. mahabharatha -adiparva -sambhava-upaparva-chapter95.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.