ഇരാവാൻ

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ഇരാവാൻ. അർജ്ജുനന്റെ നാലു പുത്രന്മാരിൽ ഒരുവൻ. അർജുനന്ന്, ഒരു നാഗസ്ത്രീയായ ഉലൂപിയിൽ പിറന്ന മകനാണ് ഇരാവാൻ. ധനുശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരാവാൻ. എങ്കിലും മഹാഭാരതത്തിൽ അത്രയൊന്നും തന്നെ പ്രാധാന്യം ഇരാവാനു കൊടുത്തിട്ടില്ല. കുരുക്ഷേത്രയുദ്ധത്തിൽ എട്ടാം നാൾ യുദ്ധം ചെയ്യുകയും പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി ഇരാവാൻ മരിച്ചു വീഴുകയും ചെയ്തു.

Iravan / Aravan
Aravan worshipped at Sri Mariamman Temple, Singapore. A cobra hood is sheltering Aravan's head.
ദേവനാഗരിइरावान्
Sanskrit TransliterationIrāvāṇ
തമിഴ് ലിപിയിൽஅரவான்
AffiliationNāga
ജീവിത പങ്കാളിKrishna in his form of Mohini

മാതാവായ ഉലൂപി ധനുശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരാവാൻ, ഒരിക്കൽ തന്റെ അസ്ത്രങ്ങൾ തിരക്കിട്ടു മൂർച്ച കൂട്ടുന്നതു ഭഗവാൻ കൃഷ്ണൻ കാണുവാനിടയായി. എന്തിനാണ് അസ്ത്രങ്ങളെല്ലാം തിരക്കിട്ടു മൂർച്ചകൂട്ടുന്നതെന്ന് കൃഷ്ണൻ ചോദിക്കുകയും, വരാൻ പോകുന്ന മഹാഭാരതയുദ്ധം മുൻകൂട്ടി കണ്ട് യുദ്ധത്തിൽ അച്ഛനെ സഹായിക്കാൻ എനിക്കും പോവേണ്ട്തുണ്ട്" എന്നു ഇരാവാൻ പറഞ്ഞു. ഏല്ലാമറിയാവുന്ന കൃഷ്ണൻ, ഇരാവാൻ യുദ്ധത്തിൽ വന്നാലുണ്ടാവുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞ്, അതിൽ നിന്നും ഇരാവാനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായി. കാരണം മഹാഭാരത യുദ്ധം ഇത്ര ദിവസങ്ങൾ നീണ്ട് നില്ക്കണം, ഏതൊക്കെ, എന്തൊക്കെ കാര്യങ്ങൾ എപ്പോൾ നടക്കണം എന്ന വിധി തന്നെ. എന്നാൽ വില്ലാളിയായ ഇരാവാൻ യുദ്ധത്തിനു വന്നാൽ ആ യുദ്ധം എത്ര പെട്ടെന്നു തന്നെ അവസാനിക്കും എന്നതിൽ മാത്രമെ ഭഗവാനു സന്ദേഹം ഉണ്ടായിരുന്നുള്ളൂ. അതിനാൽ അദ്ദേഹം വീണ്ടും ഇരാവാനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും, എന്നാൽ ഇരാവാനൊരിക്കലും തന്റെ തീരുമാനത്തിൽ നിന്നും പിന്തിരിയുകയില്ല എന്നു മനസ്സിലാക്കി, ഭഗവാൻ ഇങ്ങനെ പറഞ്ഞു. നിനക്കു യുദ്ധക്കളത്തിലേക്ക് വരാം, യുദ്ധം കാണുകയുമാവാം, പക്ഷെ, നീ ആയുധമെടുക്കുകയൊ, യുദ്ധതന്ത്രങ്ങൾ പറഞ്ഞ് കൊടുക്കുവാൻ വായ് തുറക്കുകയൊ അരുത്. അങ്ങനെ സംഭവിക്കുകയണെങ്കിൽ, നിന്റെ തല ചിന്നി ചിതറി പോകുന്നതാണ്. ഇരാവാനതു മനസ്സില്ലാ മനസാലെ സമ്മതിക്കുകയും ചെയ്തു.

അങ്ങനെ മഹാഭാരത യുദ്ധമായി. യുദ്ധകളത്തിൽ വെറും കാഴ്ചക്കാരനെ പോലെയിരിക്കേണ്ടി വന്നു ഇരാവാൻ. കുരുക്ഷേത്രയുദ്ധം എട്ടാംനാൾ; അലംബുസൻ എന്ന മായാവിദ്യകൾ കരസ്ഥമാക്കിയ ദുര്യോധന സുഹൃത്തിനുമുൻപിൽ പാണ്ഡവസൈന്യം ക്ഷീണിതരായി. അർജ്ജുനൻ പോലും അലംബുസന്റെ മുൻപിൽ പലപ്പോഴും പരാജിതനായി ക്ഷീണിച്ച് തേർത്തട്ടിൽ ഇരുന്നു. ഇതുകണ്ട്., അങ്ങനെയല്ല അച്ഛാ ഇങ്ങനെവേണം അവനെ എതിർക്കാൻ എന്ന് തന്റെ ശാപം മറന്നു പാവം വിളിച്ചുപറഞ്ഞു. ഒരു നിമിഷം അവൻ തന്നെതന്നെ മറന്നു യുദ്ധത്തിൽ ലയിച്ചുപോയി.

പിന്നീട് അതുമനസ്സിലാക്കിയെങ്കിലും തന്റെ ജീവിതം നാളെ സൂര്യോദയം വരെയുണ്ടാവുകയുള്ളു മുൻകൂട്ടി കണ്ട് അലംബുസനെതിരായി അച്ഛനെ സഹായിച്ചു യുദ്ധം ചെയ്തു ആ ധീരയോദ്ധാവ്. നിൽക്കക്കള്ളിയില്ലാതെ അലംബുസൻ പിന്തിരിഞ്ഞോടിയത്രെ. പിറ്റേന്ന് അലംബുസൻ നിരവധി പരിക്കുകളോടെ യുദ്ധത്തിനു വീണ്ടുവന്നെങ്കിലും അവനു കൂടുതൽ യുദ്ധം ചെയ്യാനാവാതെ വരുകയും ഘടോൽക്കചൻ അവനെ വീണ്ടും യുദ്ധഭൂമിയിൽനിന്നും ഓടിച്ചുവിടുകയും ചെയ്തു. കുരുക്ഷേത്രയുദ്ധം തുടങ്ങി ഒൻപതാം നാൾ സൂര്യോദയത്തിനു മുൻപ് അവൻ മരിച്ചുവീണു. ന്. യുദ്ധം മുറുകി വന്നപ്പോൾ എപ്പൊഴൊ പ്രതിസന്ധിയിലായ അർജുനനെ, അവസരങ്ങൾ ഒരു പാടു നിഷ്ഫലമാക്കി കളയുന്ന അർജുനനെ കണ്ടപ്പോൾ, ഇരാവാൻ തന്നെ തന്നെ മറന്നു, കോപത്താൽ ഈ വിധം പറഞ്ഞു. "ഈ അച്ഛനെന്താണീ കാണിക്കുന്നത് ???"

ഇരാവാൻ തല തകർന്നു തൽക്ഷണം മരണപ്പെട്ടു. പിന്നെയും വളരെ നാളുകൾ കഴിഞ്ഞാണ് മഹാഭാരത യുദ്ധം അവസാനിച്ചത്.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.