ബ്രഹ്മം
ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം (സംസ്കൃതം: ब्रह्मन्). പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർവവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു. ഇവരെയാണ് സഗുണഭാവത്തിൽ ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാർ ആയി സങ്കല്പിച്ചിരിക്കുന്നത്. ദേവതകൾ ബ്രഹ്മത്തിന്റെ സഗുണരൂപങ്ങൾ ആണ്. ആദിനാരായണൻ, പരമശിവൻ, ആദിശക്തി, വിഘ്നേശ്വരൻ എന്നിവർ ബ്രഹ്മത്തിന്റെ മൂർത്തീഭാവങ്ങൾ ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഹൈന്ദവദർശനം |
![]() |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം കുമാരസ്വാമി സ്വാമി ചിന്മയാനന്ദ, ജഗ്ഗി വാസുദേവ്, ശ്രീ ശ്രീ രവിശങ്കർ, |
ഹിന്ദുമതം കവാടം |
പരബ്രഹ്മം
നിർഗുണവും അസീമവുമായ ബ്രഹ്മത്തിന്റെ രൂപം. അനന്തമായ സത്യം, അനന്തമായ ചിത്തം, അനന്തമായ ആനന്ദം - അതാണ് പരബ്രഹ്മം.
അപരബ്രഹ്മം
ഗുണങ്ങളോടുകൂടിയ ബ്രഹ്മത്തിന്റെ രൂപമാണ് അപരബ്രഹ്മം. ബ്രഹ്മത്തെ പല രൂപം നൽകി പൂജിക്കുന്നു, ആരാധിക്കുന്നു.
നിരുക്തം
ബ്രഹ്മം എന്ന വാക്ക് വന്നത് ബൃ എന്ന സംസ്കൃത ധാതുവിൽ നിന്നാണ്. വളരുക എന്നാണ് ഈ ധാതുവിന്റെ അർത്ഥം.
ആശയവൽക്കരണം
ബ്രഹ്മമാണ് പരമമായ സത്യം. അനാദിയും അനന്തവും എല്ലായിടത്തും എല്ലാവസ്തുക്കളിലും നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണത്.
ഓം
ബ്രഹ്മത്തെ സൂചിപ്പിക്കുന്ന എകാക്ഷരമാണ് ഓം. ഓം എന്ന ശബ്ദം തുടക്കവും വളർന്ന് പൂർണതയെത്തുന്നതും നേർത്ത് അവസാനിക്കുന്നതുമാണ്. ഇത് ബ്രഹംത്തിൽ നിന്നുള്ള ഉത്ഭവത്തിന്റെയും ബ്രഹ്മമായുള്ള നിലനില്പിന്റെയും ബ്രഹ്മത്തിൽ വിലയം പ്രാപിക്കുന്നതിന്റെയും പ്രതീകമാണ്. എല്ലാ ദേവതകളുടെയും മന്ത്രങ്ങളും സ്തുതികളും ഓം ചേർത്താണ് തുടങ്ങുന്നത്.
ബ്രഹ്മവും ആത്മാവും
ജീവജാലങ്ങളുടെ ശരീരത്തിന് അതീതമായി നിലകൊള്ളുന്ന ജീവ ചൈതന്യതെയാണ് ആത്മാവ് എന്ന് പറയുന്നത്.ആത്മാവും പരമ ചൈതന്യമായ ബ്രഹ്മവും ഒന്ന് തന്നെ ആണെന്നുള്ളതാണ് ഹിന്ദു ധർമം അനുസരിച്ച് ആത്മസാക്ഷാത്കാരത്തിന്റെ അടിസ്ഥാനം.ആത്മാവ് നാശമില്ലാത്തതാണ്.അനശ്വരമായ ആത്മാവിൻറെ പരബ്രഹ്മത്തിലുള്ള ലയനത്തെ മോക്ഷം എന്ന് പറയുന്നു.
അദ്വൈതവേദാന്തം
അദ്വൈതം എന്നാൽ, രണ്ട് അല്ലാത്തത് എന്നാണർത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. അദ്വൈതസിദ്ധാന്ത പ്രകാരം സത്യമായത് ഒന്നു മാത്രമേയുള്ളൂ. ലോകം മിഥ്യയാണ്. എന്തെന്നാൽ സൃഷ്ടി നടന്നിട്ടേയില്ല. സത്യം മറയ്ക്കപ്പെട്ടപ്പോൾ സത്യത്തിനു മുകളിൽ കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെട്ട ഒരു മിഥ്യാദർശനം മാത്രമാണ് ലോകം. കയറിനു പകരം നാം കണ്ടതായി തോന്നിയ പാമ്പ് ഇല്ലാതെയാകാൻ കയറിനെ തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും. അതേ സമയം കയറിന്റെ സ്ഥാനത്ത് പാമ്പിനെ കണ്ടു കൊണ്ടിരുന്ന സമയമത്രയും അതു പാമ്പു തന്നെയാണ് എന്ന വിശ്വാസം എല്ലാ അർത്ഥത്തിലും രൂഢമൂലമായിരുന്നു താനും. ഇതാണ് ശ്രീ ശങ്കരന്റെ രജ്ജു-സർപ്പ ഭ്രാന്തി എന്ന ഉദാഹരണം. ആത്യന്തികമായ സത്യം ഒന്നു മാത്രമേയുള്ളൂ, അതു തന്നെയാണ് ബ്രഹ്മം, ആത്മാവ് .
ഭഗവദ് ഗീതയിൽ
“ | പരമം അക്ഷരം ബ്രഹ്മം ഉദച്യതേ | ” |
(ഭഗവദ് ഗീത, അദ്ധ്യായം 8, ശ്ലോകം 3)
ഇതും കൂടി കാണുക
- ഓം
- ഹൈന്ദവം
- ഹൈന്ദവദർശനം
- ഹിന്ദു
- ഹൈന്ദവഗ്രന്ഥങ്ങൾ
കുറിപ്പുകളും ആധാരങ്ങളും
ബാഹ്യകണ്ണികൾ
![]() |
ഹിന്ദുമതം കവാടം |
- Detailed essays on Brahman at Hinduwebsite.com
- AbstractAtom.com - Information on the philosophy of Brahman
- Essence of Upanishads: Atman and Brahman
- Worship of the Supreme Brahman
ശ്രുതി: | വേദങ്ങൾ · ഉപനിഷത്തുകൾ · സ്തോത്രങ്ങൾ | |||
സ്മൃതി: | ഇതിഹാസങ്ങൾ (രാമായണം, മഹാഭാരതം) · ഭഗവത് ഗീത · പുരാണങ്ങൾ · സൂത്രങ്ങൾ · ആഗമം (തന്ത്രം, യന്ത്രം) · വേദാന്തം | |||
വിശ്വാസങ്ങൾ: | അവതാരം · ആത്മാവ് · ബ്രഹ്മം · കോശം · ധർമ്മം · കർമ്മം · മോക്ഷം · മായ · ഇഷ്ടദൈവം · മൂർത്തി · പുനർജന്മം · സംസാരം · തത്വം · ത്രിമൂർത്തി · തുരിയ · ഗുരുക്കന്മാർ | |||
തത്ത്വചിന്ത: | പാഠശാലകൾ · പുരാതന ഹിന്ദുമതം · സാംഖ്യം · ന്യായം · വൈശേഷികം · യോഗം · മീമാംസ · വേദാന്തം · തന്ത്രം · ഭക്തി | |||
ആചാരങ്ങൾ: | ജ്യോതിഷം · ആയുർവേദം · ആരതി · ഭജനകൾ · ദർശനം · ദീക്ഷ · മന്ത്രങ്ങൾ · പൂജ · സത്സംഗം · സ്ത്രോത്രങ്ങൾ · വിവാഹം · യജ്ഞം · ഹോമം | |||
ഹിന്ദു ഗുരുക്കൾ: | ആദി ശങ്കരൻ · രാമാനുജൻ · മധ്വാചാര്യർ · ശ്രീരാമകൃഷ്ണ പരമഹംസൻ · ശാരദാദേവി · സ്വാമി വിവേകാനന്ദൻ · ശ്രീനാരായണ ഗുരു · ശ്രീ അരബിന്തോ · രമണ മഹർഷി · ചിന്മയാനന്ദ · ശിവായ മുനിയ സ്വാമി · സ്വാമി നാരായൻ · പ്രഭുപാദർ · ലോകെനാഥ് | |||
വിഭാഗങ്ങൾ: | വൈഷ്ണവം · ശൈവം · ശാക്തേയം · സ്മാർത്തം | |||
ദേവതകൾ: | ഹൈന്ദവ ദേവതകളുടെ പട്ടിക · ഹിന്ദു വിശ്വാസങ്ങൾ | |||
യുഗങ്ങൾ: | സത്യ യുഗം · ത്രേതാ യുഗം · ദ്വാപര യുഗം · കലി യുഗം | |||
വർണ്ണങ്ങൾ: | ബ്രാഹ്മണൻ · ക്ഷത്രിയൻ · വൈശ്യൻ · ശൂദ്രൻ | |||
മറ്റുളളവ: | ഹിന്ദുത്വ ഭീകരത · ഹിന്ദുമതവും വിമർശനങ്ങളും |