ഗന്ധർവ്വൻപാട്ട്

ഉത്തര മലബാറിലെ പുലയരുടെ അനുഷ്ഠാന കലാരൂപമാണ് 'ഗന്ധർവ്വൻപാട്ട്'. രുധിരക്കാളി, വരവക്കാളി ,ദേവതേ ,മേക്കരു വാൾ ,ഗന്ധർവ്വൻ എന്നീ അഞ്ച് തെയ്യങ്ങളാണ് ഇതിലുളളത്. വിവിധവേഷങ്ങളിൽ ചുവടുവെച്ച് തോറ്റംപാട്ട് രീതിയിൽ ഭൂതങ്ങളുടെപ്രീതിക്കായും മറ്റുമുള്ളപാട്ടാണ് ഈ കലാരൂപത്തിൽ അവതരിപ്പിക്കുന്നത്. ഗർഭിണികളുള്ള വീടുകളിലാണ് പണ്ടുകാലത്ത് ഗന്ധർവ്വൻപാട്ട് അനുഷ്ഠാനമായി അവതരിപ്പിച്ചിരുന്നത്. അന്യംനിന്നുപോയ കലാരൂപങ്ങളുടെ പട്ടികയിലേക്ക് തള്ളപ്പെട്ട ഈ കല നാലു പതിറ്റാണ്ടിനുശേഷം 2017 ജനുവരിയിൽ വീണ്ടും അരങ്ങേറി.[1]. [2]

അവലംബങ്ങൾ

  1. http://digitalpaper.mathrubhumi.com/c/15989669
  2. https://www.youtube.com/watch?v=KDNfaI4bkSI
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.