ശിശുഭൃത

ഒൻപത് അക്ഷരങ്ങൾ വീതമുള്ള വരികളും (ബൃഹതി ഛന്ദസ്സ്); ഗണം, ന'ഗണം, ഗണം എന്നിങ്ങനെ മൂന്ന് ഗണവും വരുന്ന വൃത്തത്തെ ശിശുഭൃത എന്നു പറയുന്നു.

ലക്ഷണം

നനമ ശിശുഭൃതാവൃത്തം

—"വൃത്തമഞ്ജരി എ.ആർ. രാജരാജവർമ്മ"


ത്രികങ്ങളായി രണ്ടു സർവ്വലഘുവും ഒരു സർവ്വഗുരുവുമായതിനാൽ 'നനമ' എന്ന് ഗണക്രമം. രണ്ട് നഗണവും ഒരു മഗണവും യഥാക്രമത്തിൽ വന്നാൽ ശിശുഭൃത വൃത്തമായി. അതായത് ആദ്യത്തെ ആറക്ഷരം ലഘു; ശേഷം മൂന്നക്ഷരം ഗുരു.
'ലലല।ലലല।ഗംഗംഗം' എന്ന് ചൊൽത്താളം. ചൊല്ലാനും നല്ല ശബ്ദഭംഗിയുള്ള ഒരു താളമാണിത്. വൃത്തമഞ്ജരിയിൽ ഇതിന് ഉദാഹരണ പദ്യം നല്കിയിട്ടില്ല.
നാട്യശാസ്ത്രത്തിൽ, മധുകരീ എന്നാണ് ഭരതമുനി ഈ വൃത്തത്തിനു പേരുനല്കിയിട്ടുള്ളത്.

നവാക്ഷരകൃതേ പാദേ

ത്രീണി സ്യുർനൈധനാനി തു
ഗുരൂണി യസ്യാഃ സാ നാമ്നാ
ജ്ഞേയാ മധുകരീ യഥാ

എന്ന് അദ്ദേഹം ലക്ഷണം ചെയ്യുന്നു.(ഒമ്പതക്ഷരമുള്ള പാദത്തിൽ ഒടുവിലത്തെ മൂന്നക്ഷങ്ങളും ഗുരുക്കളായിട്ടുള്ള വൃത്തം മധുകരി എന്ന പേരിൽ അറിയപ്പെടുന്നു)

ഉദാഹണം

    കുസുമിതമപി പശ്യന്തി

    വിവിധതരുഗണൈശ്ഛന്നം
    വനമതിശയഗന്ധാഢ്യം
    ഭ്രമതി മധുകരീ ഹൃഷ്ടാ

    — നാട്യശാസ്ത്രം

      കലപിലപലനാദത്തിൽ

      കലരുമൊരു വിഭാതത്തിൽ
      കിളികൾ പകരുമീണത്തിൽ
      കുതുകമധുരമീ ഗാനം! -

      —സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

      This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.