രഥോദ്ധത

ഒരു സം‍സ്കൃത‍വർണ്ണവൃത്തമാണ് രഥോദ്ധത. ത്രിഷ്ടുപ്പു് എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 11 അക്ഷരങ്ങൾ) സമവൃത്തം.

ലക്ഷണം

ലക്ഷണം മലയാളത്തിൽ

രതോദ്ധതയുടെ ലക്ഷണം വൃത്തമഞ്ജരി പ്രകാരം:

രം നരം ല ഗുരുവും രഥോദ്ധത

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ര ന ര” എന്നീ ഗണങ്ങളും “ല ഗ” എന്നീ അക്ഷരങ്ങളും വരുന്ന വൃത്തമാണു രഥോദ്ധത.

ലക്ഷണം സംസ്കൃതത്തിൽ

रान्नराविह रथोद्धता लगौ।
രാന്നരാവിഹ രഥോദ്ധതാ ലഗൗ।

രഗണം, നഗണം, രഗണം, ലഘു, ഗുരു എന്നിവ ക്രമത്തിൽ വരുന്നത് രഥോദ്ധതാ വൃത്തം

ഉദാഹരണങ്ങൾ

ഉദാ: കുമാരനാശാന്റെ നളിനി എന്ന കാവ്യത്തിൽ നിന്നു്.

തന്നതില്ല പരനുള്ളുകാട്ടുവാൻ

ഒന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ, വന്നുപോം പിഴയുമർത്ഥശങ്കയാൽ

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

  1. കുസുമമഞ്ജരിയുടെയും രഥോദ്ധതയുടെയും ആദ്യത്തെ പത്തക്ഷരങ്ങൾ ഒരുപോലെയാണു്.
  2. രഥോദ്ധതയുടെ ആദിയിൽ രണ്ടു ലഘുക്കൾ ചേർത്താൽ മഞ്ജുഭാഷിണി എന്ന വൃത്തമാകും.

മറ്റു വിവരങ്ങൾ

  1. ശൃംഗാരം, രതിക്രീഡ എന്നിവ വർണ്ണിക്കാൻ ഈ വൃത്തം ഉപയോഗിക്കാറുണ്ടു്.
  2. കുമാരനാശാന്റെ നളിനി ഈ വൃത്തത്തിലാണു്.
  3. കാളിദാസന്റെ കുമാരസംഭവം കാവ്യത്തിലെ എട്ടാം സർഗ്ഗം ഈ വൃത്തത്തിലാണു്.

ഇവകൂടി കാണുക

  • വൃത്തം (വ്യാകരണം)


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.