നർക്കുടകം

നർക്കുടകം മലയാള ഭാഷയിലെ ഒരു വൃത്തമാണ്. [1] അത്യഷ്ടിഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഈ വൃത്തത്തെപ്പറ്റി പരാമർശിക്കുന്നത്.

ലക്ഷണം

നജഭജമേഴിനാൽ യതിജലം ഗുരു നർക്കുടകം

ഉദാഹരണം

അഥ സകലം നിനയ്ക്കുകിലുമാടൽ വാഹിച്ചടവീ
പഥമവൾ വിട്ടുപോയി. ജവ,മാ രുജ നീങ്ങുവതോ!
കഥയനുയാതരോടവൾ പറഞ്ഞു കരഞ്ഞു പരം
വൃഥയൊടഹോ മടങ്ങിയവർ തങ്ങിയൊരേടമവൾ

അവലംബം

  1. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.