ശാർദ്ദൂലവിക്രീഡിതം

ഒരു സം‍സ്കൃത‍വർണ്ണവൃത്തമാണ് ശാർദ്ദൂലവിക്രീഡിതം. അതിധൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 19 അക്ഷരങ്ങൾ) സമവൃത്തം.

ലക്ഷണം

പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “മ സ ജ സ ത ത” എന്നീ ഗണങ്ങളും ഒരു ഗുരുവും പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതിയോടു കൂടി വരുന്ന വൃത്തമാണു ശാർദ്ദൂലവിക്രീഡിതം.

ഉദാഹരണങ്ങൾ

ഉദാ:1

ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളിൽ, സൈന്ധവോ-

ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ
ആ, രന്തർമുഖമിപ്രപഞ്ചപരിണാമോദ്ഭിന്നസർഗക്രിയാ-
സാരം തേടിയലഞ്ഞു പ, ണ്ടവരിലെച്ചൈതന്യമെൻ ദർശനം - വയലാറിന്റെ സർഗ്ഗസംഗീതം

ഉദാ:2

നാനാശസ്ത്രശതഘ്നികുന്തഹതരായസ്ത്രം കളഞ്ഞാസ്യവും-

കൈ കാലും വയറും പിളർന്നു രിപുസംഘത്തെത്തുലച്ചൂഭവാൻ
ധൈര്യോത്സാഹപരാക്രമപ്രഭൃതിയാമോരോ ഗുണം കാരണം
നിൻ വൃത്തം രിപുവിൽശ്ശരിക്കു പറകിൽ ശാർദ്ദൂലവിക്രീ‍ഡിതം - നാട്യശാസ്ത്രം. വിവർത്തനം :കെ.പി നാരായണപിഷാരടി

ഉദാ:3

കേയൂരാണിനഭൂഷയന്തിപുരുഷം ഹാരാനചന്ദ്രോജ്ജ്വലാ

നസ്നാനം ന വിലേപനം ന കുസുമം നാലങ്കൃതാ മൂർദ്ധജാ
വാണ്യേകാസമലംകരോതി പുരുഷം യാസംസ്കൃതാ ധാര്യതേ
ക്ഷീയന്തേഽഖിലഭൂഷണാനിസതതം വാഗ്ഭൂഷണം ഭൂഷണം - "ഭർതൃഹരി"

ഉദാ:4

രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും

ദേവൻ സൂര്യനുദിക്കും ഇക്കമലവും താനേ വിടർന്നീടുമേ
ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടർന്നീടവേ
ദൈവത്തിൻ മനമാരുകണ്ടു പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

മറ്റു വിവരങ്ങൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.