വക്ത്രം

ഓരോ പാദത്തിലും എട്ട് അക്ഷരം വീതമുള്ള വൃത്തമാണ്‌ വക്ത്രം. വരിയിലെ ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങൾ വിട്ട് അവയുടെ ഇടയിലുള്ള ആറ് അക്ഷരങ്ങളെ രണ്ട് ഗണമാക്കിയാൽ ഇത്തരം വൃത്തമാകും. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളിൽ ഒന്നാണിത്. മറ്റുള്ള വൃത്തങ്ങൾ പത്ഥ്യാവക്ത്രം, ചപലാവക്ത്രം, വിപരീതപത്ഥ്യാവക്ത്രം, ഭവിപുല, മവിപുല, രവിപുല, നവിപുല, തവിപുല എന്നിവയാണ്.


ഇങ്ങനെ തിരിക്കുമ്പോൾ ആദ്യത്തെ ഗണം ഗണം ഗണം എന്നീ ഗണങ്ങൾ ഒഴികെ ഏതുഗണവും (മഗണം, തഗണം, രഗണം, യഗണം, ഭഗണം, ജഗണം) ആകാം. രണ്ടാമത്തെ ഗണം ഗണം തന്നെയായിരിക്കുകയും വേണം. ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങൾ ലഘുവോ ഗുരുവോ ആകാം. ഈ രീതിൽ വരുന്ന വൃത്തത്തെ വക്ത്രം എന്നു പറയുന്നു.

ലക്ഷണം

ആദ്യക്ഷരം കഴിഞ്ഞിട്ടു

"ന" "സ" കാരങ്ങൾ കൂടാതെ
നാലിനു ശേഷം യകാരത്തെ-
ച്ചെയ്താൽ വക്ത്രമനുഷ്ടുപ്പിൽ

ഉദാഹരണം

ദന്തക്ഷതാധരം പാരം

ജാഗരഗ്ലാനനേത്രാന്തം
രതിസംഭോഗഖിന്നം കേൾ‍
സുഭ്രു,നിൻ സുന്ദരം വക്ത്രം -"നാട്യശാസ്ത്രം. വിവർത്തനം:കെ.പി. നാരായണ പിഷാരോടി"

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.