ചിറ്റാരിക്കൽ

Chittarikkal
Town
Country India
StateKerala
DistrictKasaragod
Population (2001)
  Total14278
Languages
  OfficialMalayalam, English
സമയ മേഖലIST (UTC+5:30)
വാഹന റെജിസ്ട്രേഷൻKL-60
Nearest cityNileshwar
Nearest railway stationNileshwar


കേരളത്തിലെ  കാസർകോട് ജില്ലയിലെ ഒരു മലയോര പട്ടണമാണ്‌ ചിറ്റാരിക്കൽ[1].

ചരിത്രം

പെരുംബട്ട തേജസ്വിനി നദീ ജെട്ടിയും ചെറുപുഴയും പുളിങ്ങോ(pulingome) മും തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര പാതയോരമാണ്‌ ഈ ഗ്രാമം.തീരദേശ പട്ടണമായ നീലേശ്വരത്തിനേയും പശ്ചിമ ഘട്ടത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ്‌ ഇത്.വനങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം ആദ്യകാല കൃഷി രീതിയായ “പൊനംകൃഷി”യും കുരുമുളക് കൃഷിയും ചെയ്യുന്നു.കാട്ടിൽ ഉദ്പാദിപ്പിക്കുന്ന കുരുമുളകും മറ്റും തീരദേശത്തേക്ക് കൊണ്ട് പോകാൻ ഈ സ്ഥലമാണ്‌ ഉപയോഗിക്കുന്നത്.

ചിറ്റേരി എന്ന വാക്ക് കൊണ്ട് അർഥമാക്കുന്നതെന്തെന്നാൽ കാർഷിക വസ്തുക്കളുടെ ,പ്രതേകിച്ചും അരിയുടെ കലവറ എന്നും,കൽ എന്നാൽ പ്രതേകം സ്ഥലമെന്നുമാണ്‌.ഈ സ്ഥലം മദ്രാസ് പ്രവശ്യയുടെ ആസ്ഥാനമായ മാംഗ്ലൂരിൻ കീഴിൽ, ദഖിന(ഡഖിന) കന്നട ജില്ലയുടെ ഭാഗമായിരുന്നു.

കുടിയേറ്റം

സ്വതന്ത്യത്തിനു ശേഷം ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണ സമയത്ത് ഈ പ്രദേശം കേരളത്തിലെ കണ്ണൂർ ജില്ലയുടെ ഭാഗമാവുകയും പിന്നീട് കാസർകോട് ജില്ലയുടെ ഭാഗമാവുകയും ചെയ്തു.സ്വതന്ത്യാനന്തരം കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും (പ്രതേകിച്ചും കോട്ടയം ജില്ലയിൽ നിന്നും)കാലക്രമേണ കുടിയേറ്റങ്ങൾ ഉണ്ടായി.കുറഞ്ഞ വിലയ്ക്ക് കൃഷി ഭൂമി ലഭിക്കുന്നതായിരുന്നു അതിനുള്ള കാരണം.വർഷങ്ങൾ കഴിയും തോറും കൃഷി രീതി മാറുകയും റബർ കൃഷി വ്യാപകമാവുകയും ചെയ്തു.തിരുവിതാംക്കൂർ ഭാഗത്ത് നിന്നും ഈ സമയത്ത് കുടിയേറ്റങ്ങൾ വർദ്ധിച്ചു.അങ്ങനെ വർഷങ്ങൾ കൂടും തോറും ഈ പ്രദേശം ആകെമൊത്തവും സമ്പത്തിക വളർച്ചക്ക് സാക്ഷിയായി.ഇന്ന് ആധുനിക സജ്ജീകരണങ്ങളായ റോഡ്,വൈദ്യുതി,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആശുപത്രികൾ എന്നിവ ഈ പ്രദേശത്ത് ഉണ്ട്.

തെക്കൻ ജില്ലകളായ കോട്ടയത്തും ഇടുക്കിയിൽ നിന്നും ക്രിസ്ത്യൻ കർഷകരുടെ കുടിയേറ്റത്തോടെയാണ്‌ ചിറ്റരിക്കൽ വികസനം വർദ്ധിച്ചത്.ഈ കുടിയേറ്റത്തെയാണ്‌ മലബാർ കുടിയേറ്റം എന്ന് പറയുന്നത്.1950,1970 കാലഘട്ടത്തിലായിരുന്നു മലബാർ കുടിയേറ്റം.1949 ജൂൺ 30ന്‌ ആരംഭിച്ച സെന്റ് തോമസ് ലോവർ പ്രൈമറി സ്കൂളാണ്‌ ചിറ്റരിക്കലിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം.1960 ജൂലൈ 4 ന്‌ ഇത് ഹൈസ്ക്കൂളായി മാറി.ഇന്ന് ചിറ്റരിക്കലിലെ രണ്ട് പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളും സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളും.ഇവിടെയുള്ള പ്രധാനപ്പെട്ട ആശുപത്രിയാണ്‌ ഇലവുങ്കൽ ഹോസ്പ്പിറ്റൽ.ചിറ്റരിക്കലിലെ പ്രധാന ആരാധനാലയങ്ങളാണ്‌ സെന്റ് തോമസ് ഫൊറൻസ്‌ ചർച്ചും ശിവക്ഷേത്രവും.കാർഷികവുമായി ചുറ്റപ്പെട്ട സ്ഥലമാണ്‌ ചിറ്റരിക്കൽ.റബർ,നാളികേരം എന്നിവയാണ്‌ പ്രധാൻ കാർഷിക വിളകൾ[2].

സമീപ നഗരങ്ങളും,പട്ടണങ്ങളും

കാസർകോട്(68 കി.മീ) കാഞ്ഞങ്ങാട്(42 കി.മീ) പയ്യന്നൂർ(40 കി.മീ) നീലേശ്വരം(33 കി.മീ) വെള്ളരികുണ്ട്(20 കി.മീ) ചെറുപുഴ(10 കി.മീ) ചവറഗിരി(10 കി.മീ) തയ്യേനി(8 കി.മീ) മലൊം(9 കി.മീ) പുളിങ്ങൊമെ(8 കി.മീ) പാലവയൽ(7 കി.മീ) അതിരുമാവെ(4.5 കി മീ)

സ്ഥാപനങ്ങൾ

  • സെന്റ് തോമസ് ലോവർ പ്രൈമറി സ്ക്കൂൾ
  • സെന്റ് മേരീസ് ഇംഗ്ലീഷ്
  • മീഡിയം ഹൈസ്ക്കൂൾ
  • ഇലവുങ്കൽ ആശുപത്രി
  • സെന്റ് തോമസ് ഫൊറനെ ചർച്ച്
  • ശിവക്ഷേത്രം
  • ഈസ്റ്റ് എലേരി കോപ്പറേറ്റീവ് ബാങ്ക്
  • ഫെഡറൽ ബാങ്ക്
  • കാനറ ബാങ്ക്

ഗതാഗതം

ഈ നഗരത്തിന്‌ റയിൽവേയുമായി ബന്ധമില്ല.കാഞ്ഞങ്ങാട്,നീലേശ്വരം,ചെറുപുഴ എന്നീ പട്ടണത്തിൽ നിന്നും ബസ്സുകൾ സുലഭമാണ്‌.ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ നീലേശ്വരമാണ്.ഏറ്റവും അടുത്തുള്ള എയർപ്പോർട്ടുകൾ മംഗലാപുരംവും കണ്ണൂരുംമാണ്.[3].

ജനസംഖ്യ

2001 സെൻസെസ്സ് പ്രകാരം ചിറ്റരിക്കലിലെ ജനസംഖ്യ 14278 ആണ്‌.7000 ആണുങ്ങളും 7278 പെണ്ണുങ്ങളും ഇതിൽ ഉല്പ്പെടുന്നു[4].

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.