വിയന്ന

ഓസ്ട്രിയയുടെ തലസ്ഥാമാണ് വിയന്ന. ഓസ്ട്രിയയിലെ 9 സംസ്ഥാനങ്ങളിലൊന്നുമാണ് വിയന്ന. രാജ്യത്തിന്റെ പ്രഥമ നഗരമായ വിയന്നയുടെ ജനസംഖ്യ 17 ലക്ഷം(1.7 മില്യൺ) ആണ് (23 ലക്ഷം(2.3 മില്യൺ) മെട്രോപോളിറ്റൻ പ്രദേശത്തിനകത്ത്). ഓസ്ട്രിയയിലെ ഏറ്റവും വലിയ നഗരവും സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രവുമാണ് വിയന്ന. ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ പത്താമത്തെ നഗരമാണ് വിയന്ന. മെർസർ ഹ്യൂമൻ റിസോഴ്സ് കൺസൾടിങ് എന്ന സംഘനയുടെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള പ്രദേശങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഈ നഗരം. ഐക്യരാഷ്ട്രസഭ, ഒപെക് എന്നിവയുടെ കാര്യാലയങ്ങൾ ഈ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.

Vienna
Wien

Flag

Seal

Location of Vienna in Austria
StateAustria
Government
  MayorMichael Häupl (SPÖ)
Area
  City414.90 കി.മീ.2(160.19  മൈ)
  ഭൂമി395.51 കി.മീ.2(152.71  മൈ)
  ജലം19.39 കി.മീ.2(7.49  മൈ)
Population (2nd quarter of 2008)
  City1680447
  സാന്ദ്രത4,011/കി.മീ.2(10,390/ച മൈ)
  മെട്രോപ്രദേശം2.02
സമയ മേഖലCET (UTC+1)
  വേനൽക്കാല സമയം (ഡി.എസ്.‌ടി)CEST (UTC+2)
വെബ്‌സൈറ്റ്www.wien.at

ചിത്രശാല


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.