റോം

ഇറ്റലിയുടെ തലസ്ഥാനമാണ്[2] റോം(pronounced /roʊm/; ഇറ്റാലിയൻ: Roma, pronounced [ˈroma]; ലത്തീൻ: Roma). തൈബർ നദിയുടെ തീരത്ത്, ഇറ്റാലിയൻ ഉപദ്വീപിന്റെ മദ്ധ്യപടിഞ്ഞാറൻ ഭാഗത്തായാണ്‌ റോം സ്ഥിതി ചെയ്യുന്നത്. 1,285.5 km2 (496.3 sq mi)[3] വിസ്തീർണ്ണം വരുന്ന നഗരപ്രദേശത്ത് 2,726,539[1] ജനങ്ങൾ വസിക്കുന്ന ഇവിടം ഇറ്റലിയിലെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരവുമാണ്‌. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ‌ വത്തിക്കാൻ നഗരം റോമിലാണ്‌. 1500 വർഷത്തെ നീണ്ട റോമാ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ "ലോകത്തിന്റെ തലസ്ഥാനം" എന്നറിയപ്പെട്ടിരുന്ന റോം ചരിത്രങ്ങളാലും സംസ്കാരങ്ങളാലും വളരെ സമ്പന്നമാണ്. BC 27 (അതായത് ക്രിസ്തുവിനു മുന്നെ ) മുതൽ 1453 വരെ റോമൻ സാമ്രാജ്യം നിലനിന്നിരുന്നു. റോമൻ ചക്രവർത്തിമാർ നേതൃത്വം നൽകിയിരുന്ന റോമൻ സാമ്രാജ്യം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ സിറ്റി. യൂറോപ്പ് , ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചു കിടന്ന റോമൻ സാമ്രാജ്യം സ്പെയിനിൽ മുതൽ കരിങ്കടലു വരെ മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള എല്ലാരാജ്യങ്ങളും കൂടാതെ ബ്രിട്ടനും റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. റോമൻ ചക്രവർത്തി ആയിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് വരെ റോമൻസ് ബഹുദൈവത്തിൽ വിശ്വസിച്ചിരുന്നു.ജുപിറ്റർ ദേവനായിരുന്നു റോമൻ ദൈവങ്ങളുടെ പിതാവ് എന്നവർ വിശ്വസിച്ചിരുന്നു .ഏകദേശം ഗ്രീക്ക് ദൈവങ്ങളുമായി സാമ്യമുള്ള റോമൻ ദൈവങ്ങൾ മറ്റുപേരുകളിൽ അറിയപ്പെടുന്നു. റോമിലെഏഴു പ്രധാനപ്പെട്ട കുന്നുകളിലൊന്നായ കാപിടോലിൻ കുന്നിൽ ഏറെക്കുറെ പൂർണമായും മൂടിക്കിടക്കുന്ന മധ്യകാലഘട്ട കൊട്ടാരങ്ങളുടെയും പ്രധാന റോമൻ ക്ഷേത്രങ്ങളുടെയും നിരവധി പുരാതന അവശിഷ്ടങ്ങൾ ഉണ്ട്. നഗരത്തിലെ ഏറ്റവും മനോഹരമായതും പ്രധാനപെട്ടതുമായിരുന്ന റോമൻ ക്ഷേത്രങ്ങളിൽപ്പെട്ട ജൂപ്പിറ്റർ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നത്.

കൊമ്യൂണെ ദി റോമ

Flag
ഇരട്ടപ്പേര്(കൾ): "അനശ്വര നഗരം"
ആദർശസൂക്തം: "സെനത്തൂസ് പോപ്പുലസ്ക് റൊമാനൂസ്" (SPQR)  (ലത്തീൻ)

റോമാ പ്രൊവിൻസിലും (ചുവന്ന) ലാസിയോയിലും (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം
പ്രദേശംലാസിയോ
പ്രൊവിൻസ്റോമൻ പ്രൊവിൻസ്
സ്ഥാപിതം21 ഏപ്രിൽ, 753 ബിസി
Government
  മേയർവാൾട്ടർ വെൽട്രോണി
Area
  Total[.
ഉയരം+2 മീ(66 അടി)
Population (31 ജനുവരി 2014)[1]
  Total2.872.021
  സാന്ദ്രത2,121.3/കി.മീ.2(5,495.9/ച മൈ)
സമയ മേഖലCET (UTC+1)
പിൻകോഡ്00121 മുതൽ 00199 വരെ
ഏരിയ കോഡ്06
വിശുദ്ധർവിശുദ്ധ പത്രോസും വിശുദ്ധ പൗലോസും
വെബ്‌സൈറ്റ്http://www.comune.roma.it

അവലംബം

  1. http://www.demo.istat.it/bilmens2014gen/query.php?lingua=ita&Rip=S3&Reg=R12&Pro=P058&Com=91&submit=. Missing or empty |title= (help)
  2. "Rome (Italy)". Encarta. ശേഖരിച്ചത്: 2008-05-10.
  3. "Urban Audit". Urbanaudit.org. ശേഖരിച്ചത്: 2009-03-03.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.