സുഖുമി

കരിങ്കടലിന്റെ കിഴക്കുവടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന സ്വയംഭരണ പ്രദേശമായ അബ്ഖാസിയയുടെ തലസ്ഥാന നഗരമാണ് സുഖുമി. Sukhumi / Sokhumi[3] (Abkhaz: Аҟәа, Aqwa; Georgian: სოხუმი, [sɔxumi] (ശ്രവിക്കുക); റഷ്യൻ: Сухум(и), Sukhum(i)) ഭൂരിപക്ഷ അന്താരാഷ്ട്ര സമൂഹവും ഇതിനെ ജോർജ്ജിയയുടെ ഭാഗമായാണ് കരുതുന്നത്. എന്നാൽ, നിയമപരമായി ഓട്ടോണമസ് റിപ്പബ്ലിക് ഓഫ് അബ്ഖാസിയക്കാണ് ഇതിന്റൈ ഭരണ നിയന്ത്രണം. 1992-93 കാലഘട്ടത്തിൽ നടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷം സുഖുമിയുടെയും അബ്ഖാസിയയുടെ മറ്റു പ്രദേശങ്ങളുടെയും നിയന്ത്രണം ജോർജ്ജിയൻ സർക്കാരിന് നഷ്ടപ്പെട്ടു. 1990കളുടെ തുടക്കത്തിൽ നടന്ന ജോർജ്ജിയൻ-അബ്ഖാസിയൻ സംഘർഷത്തിൽ സുഖുമി നഗരത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു.നിലവിൽ ഇവിടത്തെ ജനസംഖ്യ 60,000 ആണ്. സോവിയറ്റ് ഭരണകാലഘട്ടത്തിന്റെ അവസാന സമയത്തുണ്ടായിരുന്നതിന്റെ പകുതിയാണിത്.

Sukhumi
Аҟәа, სოხუმი
Akwa, Sokhumi
City

Seal
CountryGeorgia
Partially recognized stateAbkhazia[1]
Settled6th century BC
City Status1848
Government
  MayorAdgur Kharazia
Area
  Total27 കി.മീ.2(10  മൈ)
ഉയരത്തിലുള്ള സ്ഥലം140 മീ(460 അടി)
താഴ്ന്ന സ്ഥലംn5 മീ(16 അടി)
Population (2011)
  Total62914 [2]
സമയ മേഖലMSK (UTC+4)
Postal code384900
ഏരിയ കോഡ്+7 840 22x-xx-xx
വാഹന റെജിസ്ട്രേഷൻABH

പേരിന് പിന്നിൽ

ജോർജിയൻ ഭാഷയിൽ സൊഖുമി - სოხუმი (Sokhumi)[4] എന്നാണ് ഈ പട്ടണം അറിയപ്പെടുന്നത്. മിൻഗ്രേലിയൻ ഭാഷയിൽ അഖുജിഖ - აყუჯიხა (Aqujikha) എന്നും[5] റഷ്യൻ ഭാഷയിൽ സുഖും, സുഖുമി Сухум (Sukhum) / Сухуми (Sukhumi) എന്നൊക്കെയാണ് അറിയപ്പെടുന്നത്. Beech എന്ന അർത്ഥമുള്ള റ്റ്‌സ്‌ഖോമി, റ്റ്‌സ്ഖുമി എന്ന ജോർജിയൻ പദത്തിൽ നിന്നാണ് സൊഖോമി ഉത്ഭവിച്ചത്.

അവലംബം

  1. Abkhazia's status is disputed. It considers itself to be an independent state, but this is recognised by only a few other countries. The Georgian government and most of the world's other states consider Abkhazia de jure a part of Georgia's territory. In Georgia's official subdivision it is an autonomous republic, whose government sits in exile in Tbilisi.
  2. "п╫п╟я│п╣п╩п╣п╫п╦п╣ п╟п╠я┘п╟п╥п╦п╦". Ethno-kavkaz.narod.ru. ശേഖരിച്ചത്: 2016-06-26.
  3. American Heritage® Dictionary of the English Language, Fourth Edition copyright 2000 by Houghton Mifflin Company.
  4. Abkhaz Loans in Megrelian, p. 65
  5. Otar Kajaia, 2001–2004, Megrelian-Georgian Dictionary (entry aq'ujixa).
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.