അമ്പിളിക്കണ്ണൻ

ഇളം പച്ചനിറത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരു നിശാശലഭമാണ് അമ്പിളിക്കണ്ണൻ[1] അഥവാ ല്യൂണ മോത്ത്(Lunar Moth). ശാസ്തനാമം : Actias luna. ഇതിന്റെ ചിറകുകൾ നിവർത്തിയാൽ 4.5 ഇഞ്ച് (114mm) വരെ വിസ്താരമുണ്ടാകും.വടക്കെ അമേരിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി കാണുന്ന ഏറ്റവും വലിയ നിശാശലഭമാണ് അമ്പിളിക്കണ്ണൻ[1]

അമ്പിളിക്കണ്ണൻ
ല്യൂണ മോത്ത്
ആൺശലഭം
പെൺശലഭം
Scientific classification
Kingdom:
Animalia
Phylum:
Arthropoda
Class:
Insecta
Order:
Lepidoptera
Family:
Saturniidae
Genus:
Actias
Species:
A. luna
Binomial name
Actias luna
(Linnaeus, 1758)

പ്രത്യേകതകൾ

ചിറകിന്റെ അരികുവശത്ത് കാപ്പി കളർ നിറത്തിൽ വരയും തലയിൽ തെങ്ങിന്റെ ഓലയോട് സമാനമായ രണ്ട് കൊമ്പുമുണ്ട്. ഇളം നാരക പച്ച നിറത്തിലുള്ള ചിറകിൽ കണ്ണിലെ കൃഷ്ണമണി പോലുള്ള നാല് അടയാളങ്ങളും കാണാം[1]. കറുപ്പ്, വെള്ള, ചുവപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള അടയാളങ്ങൾ ചിറകിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ഈ നിശാശലഭത്തിന്റെ ദേഹമൊട്ടാകെ വെള്ളയും നാരകപ്പച്ച നിറത്തിലുമുള്ള രോമങ്ങളുണ്ട്. മഞ്ഞയും പച്ചനിറത്തിലുമായി വരകളും കാണാം. ചിറകിന്റെ അടിവശം നീണ്ടതാണ്[1].

ജീവിതചക്രം

Eyespot of male Actias luna

അവലംബം

  1. "വലക്കാവിൽ 'അമ്പിളിക്കണ്ണൻ' നിശാശലഭം". മാതൃഭൂമി (തൃശ്ശൂർ എഡിഷൻ). 2013 ജൂൺ 15. p. പുറം 18. മൂലതാളിൽ നിന്നും 2013 ജൂൺ 15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2013 ജൂൺ 15.

പുറത്തേയ്ക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.