മരോട്ടിശലഭം

ഇന്ത്യയിലും ശ്രീലങ്കലിലും കണ്ടുവരുന്ന ഒരു ശലഭമാണ് മരോട്ടിശലഭം (Cirrochroa thais).[1][2][3][4] കേരളത്തിലെ കാടുകളിലും നാട്ടിൻപുറങ്ങളിലും ഇവയെ കാണാം.

മരോട്ടിശലഭം (Tamil Yeoman)
Scientific classification
Kingdom:
Animalia
Phylum:
Arthropoda
Class:
Insecta
Order:
Lepidoptera
Family:
Nymphalidae
Genus:
Cirrochroa
Species:
C. thais
Binomial name
Cirrochroa thais
(Fabricius, 1787)

മരോട്ടിശലഭത്തിന്റെ ചിറകുകൾക്കു ചുവപ്പുകലർന്ന മഞ്ഞ നിറമാണ്. മുൻചിറകിന്റെ മുകൾഭാഗം കറുത്തിരിക്കും. പിൻചിറകിന്റെ മുകൾഭാഗത്തായി വെളുത്ത പൊട്ട് കാണാം. നല്ല വേഗത്തിൽ പറക്കുന്ന കൂട്ടരാണ് മരോട്ടിശലഭങ്ങൾ. എങ്കിലും വളരെ ഉയരത്തിൽ പറക്കാറില്ല. ഇലകൾക്കിടയിലൂടെ വേഗത്തിൽ പറന്ന് പോകുന്ന ഇവ പെട്ടെന്ന് അവയ്ക്കിടയിൽ മറഞ്ഞിരിക്കും.

മരോട്ടി, കാട്ടുമരോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് മരോട്ടിശലഭം എന്ന പേര് വന്നത്.

ചിത്രശാല

അവലംബം

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 206. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Cirrochroa Doubleday, [1847]" at Markku Savela's Lepidoptera and Some Other Life Forms
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 421–423.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 218–220.CS1 maint: Date format (link)

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.