വെള്ളിലത്തോഴി

കേരളത്തിലും മറ്റും കണ്ടുവരുന്ന ഒരു ചിത്രശലഭമാണ്‌ വെള്ളിലത്തോഴി. ഇംഗ്ലീഷ്: Commander. ശാസ്ത്രീയനാമം: ലിമെനൈറ്റിസ് പ്രോക്രൈസ് (Moduza procris).[1][2][3][4]

വെള്ളിലത്തോഴി
Commander
Moduza procris
പരിപാലന സ്ഥിതി
Not evaluated (IUCN 2.3)
Scientific classification
Kingdom:
Animalia
Phylum:
Arthropoda
Class:
Insecta
Order:
Lepidoptera
Family:
Nymphalidae
Tribe:
Limenitidini
Genus:
Moduza
Species:
M. procris
Synonyms

Limenitis procris (Cramer, 1777)Moduza procris

6 മുതൽ 7.5 സെ.മീ. വരെയാണ് വെള്ളിലത്തോഴിയുടെ ചിറകളവ്. ചിറകിന്റെ മുകൾഭാഗം ചുവപ്പുകലർന്ന തവിട്ടുനിറത്തിലാണ്. കീഴ്ചിറക് വെള്ളകലർന്ന ചാരനിറത്തിലും. കീഴ്ചിറകിന്റെ അഗ്രഭാഗങ്ങൾക്ക് മേൽചിറകിലേതുപോലെയുള്ള നിറവിന്യാസമായിരിക്കും. ചിറകിന്റെ മധ്യഭാഗത്ത് തൂവെള്ളനിറത്തിലുള്ള പൊട്ടുകളാൽ രൂപംകൊള്ളുന്ന വലിയ പട്ടകൾ കാണാം. ചിറകു വിടർത്തുമ്പോൾ ഈ പൊട്ടുകൾ V ആകൃതിയിൽ കാണപ്പെടുന്നു. ആൺശലഭത്തിനും പെൺശലഭത്തിനും ഒരേ രൂപമാണ്.

വെള്ളിലത്തോഴി

പൂന്തോട്ടസസ്യമായ മുസാണ്ടയിലും കാട്ടുസസ്യമായ വെള്ളിലച്ചെടിയിലുമാണ് വെള്ളിലത്തോഴികൾ പ്രധാനമായും മുട്ടയിടുന്നത്. കാട്ടകത്തി, നീർക്കടമ്പ്, ആറ്റുതേക്ക്, ആറ്റുവഞ്ചി, വെള്ളത്താലച്ചെടി എന്നീ സസ്യങ്ങളിലും ഇവയുടെ ലാർവകളെ കാണാം.[5] ശലഭപുഴുവിനു ചാര നിറമാണ്, തവിട്ടു നിറമുള്ള പുള്ളികൾ കൊണ്ട് ദേഹം അലങ്ങരിക്കും, പുഴുവിന്റെ ദേഹം നിറയെ മുള്ളുകളും കുഴലുകൾ പോലുള്ള മുഴകളും കാണാം. കരിയിലകളിലോ ഉണക്ക ചില്ലകളിലോ ആണ് സമാധിദിശ കഴിച്ചു കൂട്ടുക.

ശ്രീലങ്ക മുതൽ ഇന്ത്യയിലെ മഹാരാഷ്ട്രവരെയുള്ള പ്രദേശങ്ങളിലാണ് വെള്ളിലത്തോഴികളെ ധാരാളമായി കണ്ടുവരുന്നത്. ഡൂൺ താഴ്വരയ്ക്ക് കിഴക്കുള്ള ഹിമാലയ പ്രദേശങ്ങൾ, സിക്കിം മുതൽ അരുണാചൽവരെയുള്ള കിഴക്കേ ഇന്ത്യ, മ്യാന്മാർ എന്നിവിടങ്ങളിലും ഈ ശലഭം കാണപ്പെടുന്നു.

ജീവിതചക്രം

അവലംബം

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 198. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Moduza Moore, [1881]". Lepidoptera Perhoset Butterflies and Moths.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 291–293.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 161–167.CS1 maint: Date format (link)
  5. പാലോട്ട്, ജാഫർ‍ (2003). കേരളത്തിലെ ചിത്രശലഭങ്ങൾ. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി. Unknown parameter |coauthors= ignored (|author= suggested) (help)
  • കേരളത്തിലെ പൂമ്പാറ്റകൾ:വെള്ളിലത്തോഴി-മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 ഏപ്രിൽ 19
  • Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society.
  • Gaonkar, Harish (1996). Butterflies of the Western Ghats, India (including Sri Lanka) - A Biodiversity Assessment of a Threatened Mountain System. Bangalore, India: Centre for Ecological Sciences.
  • Gay, Thomas; Kehimkar, Isaac David; Punetha, Jagdish Chandra (1992). Common Butterflies of India. Nature Guides. Bombay, India: World Wide Fund for Nature-India by Oxford University Press. ISBN 978-0195631647.
  • Hamer, K.C.; Hill, J.K.; Benedick, S.; Mustaffa, N.; Chey, V.K. & Maryati, M. (2006): Diversity and ecology of carrion- and fruit-feeding butterflies in Bornean rain forest. Journal of Tropical Ecology 22: 25–33. doi:10.1017/S0266467405002750 (HTML abstract)
  • Kunte, Krushnamegh (2000). Butterflies of Peninsular India. India, A Lifescape. Hyderabad, India: Universities Press. ISBN 978-8173713545.
  • Robinson, Gaden, S.; Ackery, Phillip R.; Kitching, Ian J.; Beccaloni, George W. & Hernández, Luis M. (2007): HOSTS - a Database of the World's Lepidopteran Hostplants. Accessed July 2007.
  • Wynter-Blyth, Mark Alexander (1957). Butterflies of the Indian Region. Bombay, India: Bombay Natural History Society. ISBN 978-8170192329.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.