പൂങ്കണ്ണി
ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഒരു ശലഭമാണ് പൂങ്കണ്ണി (Mycalesis patnia).[2][3] M. p. junonia എന്ന ഉപവർഗ്ഗമാണ് തെക്കേ ഇന്ത്യയിൽ കണ്ടുവരുന്നത്.[4][5][6]
പൂങ്കണ്ണി (Gladeye Bushbrown) | |
---|---|
![]() | |
![]() | |
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Lepidoptera |
Family: | Nymphalidae |
Genus: | Mycalesis |
Species: | M. patnia |
Binomial name | |
Mycalesis patnia | |
Synonyms | |
Mycalesis junonia Butler, 1868 |
ജീവിതരീതി
പശ്ചിമഘട്ടത്തിലാണ് ഇവയെ കണ്ടുവരുന്നത്. പ്രധാനമായും ഇലപൊഴിയും കാടുകളും മുളങ്കാടുകളും ആണ് ഇവയുടെ ആവാസവ്യവസ്ഥ. വളരെ സാവധാനത്തിൽ പറക്കുന്ന ഒരു ശലഭമാണിത്. പൊതുവെ താഴ്നാണ് പറക്കുക. മരത്തടിയിൽ നിന്ന് ഊറി വരുന്ന കറ ഇവയ്ക്ക് വലിയ ഇഷ്ടമാണ്. പുൽചെടികളിലാണ് ഇവ മിക്കവാറും മുട്ടയിടുക.[4]
ശരീരഘടന
ഇവയുടെ ചിറകിന് പൊതുവെ തവിട്ടുനിറമാണ്. അടിവശത്തായി വരയും കുറിയും ഉണ്ടായിരിക്കും ഇവയുടെ ചിറകുകളിൽ കണ്ണുപോലെ ഒരു വലിയ പൊട്ടുണ്ട്. കൺപൊട്ടുകൾക്ക് ചുറ്റും ഒരു വെള്ള വലയവുമുണ്ട്.[5]
ചിത്രശാല
- ജീവിത ചക്രം
- മുട്ട
- പുഴു
- പുഴു
- പുഴു
- പുഴു
- പ്യൂപ്പ
- പ്യൂപ്പ (മുതുകുവശം)
- പ്യൂപ്പ (ഉദരവശം)
- പ്യൂപ്പ (വശം)
- പ്യൂപ്പ (വശം)
- ശലഭം(ഉദരവശം)
- ശലഭം(മുതുകുവശം)
അവലംബം
- Moore, Frederic; Horsfield, Thomas (1857). A catalogue of the lepidopterous insects in the museum of the Hon. East-India company. London: W.H. Allen and Co. p. 232. ശേഖരിച്ചത്: 30 April 2018.
- R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 175. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- Savela, Markku. "Mycalesis Hübner, 1818 - Bushbrowns". Lepidoptera - Butterflies and Moths. ശേഖരിച്ചത്: 2018-03-18.
- Butler, Arthur Gardiner (1868). Catalogue of Diurnal Lepidoptera of the Family Satyridæ in the Collection of the British Museum. British Museum (Natural History). Dept. of Zoology. p. 146.
-
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 66–67. - Moore, Frederic (1890). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 215–217.
പുറം കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Mycalesis junonia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.