വയങ്കതൻ
നാട്ടിൻ പുറങ്ങളിലും കാവുകളിലും എല്ലാകാലത്തും കാണപ്പെടുന്ന ശലഭങ്ങളാണ് വയങ്കതൻ (Rustic).[1][2][3][4] ചിറകുകൾക്ക് തവിട്ടുകലർന്ന മഞ്ഞനിറം. വയങ്കത (Flacourtia montana) അല്ലെങ്കിൽ ചളിര് എന്ന മരത്തിന്റെ തളിരിലകളിൽ മുട്ടയിടുന്നതു കൊണ്ട് മലയാളത്തിൽ വയങ്കതൻ എന്നറിയപ്പെടുന്നു.
വയങ്കതൻ | |
---|---|
![]() | |
പരിപാലന സ്ഥിതി | |
Not evaluated (IUCN 2.3) | |
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Lepidoptera |
Family: | Nymphalidae |
Tribe: | Vagrantini |
Genus: | Cupha |
Species: | C. erymanthis |
Binomial name | |
Cupha erymanthis | |
Synonyms | |
Cupha placida |
വിവരണം
വളരെ താഴ്ന്നു പറക്കുന്നവരാണ് ഇക്കൂട്ടർ. വേഗത്തിൽ പറക്കാനും ഇവയ്ക്ക് കഴിയില്ല. തേനുണ്ണാനാണ് ഇവയ്ക്ക് താല്പര്യം. ആൺശലഭങ്ങൾ കൂട്ടത്തോടെ മണ്ണിൽ വന്നിരിക്കുന്നവരാണ്. വയങ്കതന്റെ ചിറകിൽ മുകളറ്റത്ത് ഇരുണ്ട കറുപ്പുനിറവും നടുവിൽ വെള്ള കലർന്ന മഞ്ഞനിറവുമാണ്. വേനൽ കാലത്താണ് ഇവ മുട്ടയിടുന്നത്. വയങ്കത സസ്യം പൂക്കുന്നത് വേനൽകാലത്തായതിനാലാണിത്. ഇവയുടെ മുട്ടകൾക്ക് മഞ്ഞനിറമാണ്. ലാർവയുടെ തലയുടെ ഭാഗം ഇളം മഞ്ഞനിറവും ബാക്കി ഭാഗം കറുപ്പ് കലർന്ന ഇരുണ്ട നിറവുമാണ്. പുഴുവിന്റെ ദേഹത്ത് മുള്ളുകളുണ്ട്. പ്യൂപ്പ ഏറെ ഭംഗിയുള്ളതാണ്. പ്യൂപ്പയ്ക്ക് മഞ്ഞനിറത്തിലും വെള്ളി നിറത്തിലും സ്വർണ്ണ നിറത്തിലും ഉള്ള ഭാഗങ്ങൾ ഉണ്ട്.
ചിത്രശാല
- ചിറ്റൂർ ജില്ല, ആന്ധ്രാപ്രദേശ്
- എറണാകുളം ജില്ലയിലെ കടവൂര്‍ നിന്നു
- കണ്ണൂർ ചന്ദനക്കാംപാറയിൽ നിന്ന്
അവലംബം
- R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 208. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- Savela, Markku. "Cupha Billberg, 1820". Lepidoptera Perhoset Butterflies and Moths.
-
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 417–418. -
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 204–208.CS1 maint: Date format (link)
പുറം കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Cupha erymanthis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |