ഭൂപടശലഭം
ചിറകിൽ ഭുപടത്തിലെ വരകൾ പോലെ ചിറകിൽ രേഖകൾ ഉള്ളതിനാലാണ് ഇതിനെ ഭൂപടശലഭം(Common map) എന്നുവിളിയ്ക്കുന്നത്. മാപ് ശലഭം എന്നും ഇവയെ വിളിക്കാറുണ്ട്. ഏഷ്യയുടെ ദക്ഷിണഭാഗത്താണ് ഇവ കാണപ്പെടുന്നത്. (ശാസ്ത്രീയനാമം: Cyrestis_thyodamas).[1] and Southeast Asia.[2][3][4]
ഭൂപടശലഭം (Common Map) | |
---|---|
![]() | |
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Lepidoptera |
Family: | Nymphalidae |
Genus: | Cyrestis |
Species: | C. thyodamas |
Binomial name | |
Cyrestis thyodamas Boisduval, 1836 | |
ജീവിതരീതി
കാട്ടിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. പ്രത്യേകിച്ച് മഴകാടുകളിൽ. ചിറകടിയ്ക്കാതെ സാവധാനം ഒഴുകിപറക്കുന്ന പോലെയാണ് ഇവയുടെ പറക്കൽ രീതി.പുഴക്കല്ലിലും,ഇലകളിലും ഇരുന്ന് ചിറകു പരത്തിവിശ്രമിയ്ക്കുന്നതു കാണാം.വിരളമായി മാത്രമേ പൂന്തേൻ നുകരുകയുള്ളൂ.മഴയത്തും വെയിലത്തും കാണാറുണ്ട്.ജലാശയങ്ങളിലെ ഓളങ്ങൾക്കുമീതേ പറക്കുന്നതും കാണാറുണ്ട്. ആൽമരത്തിലാണ് ഭൂപടശലഭങ്ങൾ മുട്ടയിടുന്നത്. മുട്ടയുടെ മുകൾഭാഗത്തുള്ള ചെറിയ വാൽ പോലുള്ള ഭാഗത്ത് കൂടെയാണ് ലാർവ്വ പുറത്തുവരിക.
ശരീരപ്രകൃതി
ഭൂപടത്തിന്റെ അക്ഷാംശവും രേഖാംശവും പോലുള്ള വരകൾ ഈ ശലഭത്തിന്റെ ചിറകിൽ കാണാം. വെള്ള കടലാസുപോലുള്ള ചിറകുകളിൽ ഇരുണ്ട വരകൾ പോലെയാണത്.ചിറകുകളർദ്ധതാര്യമാണ്.ഭൂപടവരകൾ കൂടാതെ നീലയും ഇളം തവിട്ടു നിറത്തിലുള്ള പട്ടകളും ചിറകിൽകാണാം. മുൻചിറകും പിൻ ചിറകും തൊട്ടുനിൽക്കാറില്ല.അതുകൊണ്ട് കീഴറ്റവും മേലറ്റവും മുറിച്ചുമാറ്റിയതുപോലെ തോന്നും.പിൻ ചിറകിന്റെ അറ്റത്തായി രണ്ട് ചെറിയ വാലുകളുണ്ട്.[3] ഇതിന്റെ പുഴുവിന് ചുവപ്പുകലർന്ന തവിട്ടുനിറമാണ്[3]. തലയിൽ ഒരു ജോടി കൊമ്പുകൾ കാണാവുന്നതാണ്. ഇവ ആൽഗ വർഗ്ഗ ചെടികളിലും മുട്ടയിടുന്നു.
ചിത്രശാല
- ഭൂപടശലഭം
അവലംബം
- R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 214. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- Savela, Markku. "Cyrestis Boisduval, 1832 Map Butterflies". Lepidoptera Perhoset Butterflies and Moths.
-
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 349–351. -
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 48–51.CS1 maint: Date format (link)
പുറം കണ്ണികൾ
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Cyrestis_thyodamas |
![]() |
വിക്കിമീഡിയ കോമൺസിലെ Cyrestis_thyodamas എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |