ദോശ

അരിയും  ഉഴുന്നും അല്പം ഉലുവയും, ചേർത്തരച്ചു പുളിപ്പിച്ചെടുത്ത(പാകത്തിന് ഉപ്പും ചേർക്കണം ) മാവുപയോഗിച്ചാണ് ദോശ തയ്യാറാക്കുന്നത്.സാമ്പാർ,തേങ്ങാചട്ണി,ഉള്ളിയും വറ്റൽമുളകും ഉപ്പും ചേർത്തരച്ച ചമ്മന്തി,എണ്ണയിൽ ചാലിച്ചെടുത്ത ചട്ണിപ്പൊടി എന്നിവ ചേർത്ത് ദോശ വിളമ്പുന്നു.തെക്കേ ഇന്ത്യൻ വിഭവമായാണ് ദോശ അറിയപ്പെടുന്നത് .സംഘകാല സാഹിത്യത്തിൽ ദോശയെപ്പറ്റി പരാമര്ശമുള്ളതായി പറയപ്പെടുന്നു .ദോശ ഉഡുപ്പി വിഭവമാണെന്നും പറയപ്പെടുന്നു .കാസറ്റ് അയേൺ കൊണ്ട് നിർമിച്ച ദോശക്കല്ലിൽ ഉണ്ടാക്കുന്ന ദോശക്കു പ്രത്ത്യേക സ്വാദു തന്നെയാണ് .

ദോശ
ദോശ
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: Dosa, dosay, dose, dosai, dhosha, thosai, tosai, chakuli
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: കർണ്ണാടക, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: പച്ചരി, ഉഴുന്ന്
വകഭേദങ്ങൾ : മസാലദോശ, rava dosa, onion dosa, neer dosa, paneer dosa

അരിയും ഉഴുന്നും പ്രത്യേക അളവിൽ കുതിർത്തരച്ച മാവ് ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കുന്നത്. കേരളീയരുടെ പ്രധാനപ്പെട്ട പ്രാതൽ വിഭവമാണ്. കേരളത്തിൽ ദോശ രണ്ട് തരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഒന്ന് വളരെ നേർത്ത ദോശ ആയിരിക്കും, ഒരു ഭാഗം മാത്രമെ ചുടുകയുള്ളൂ. എന്നാൽ തെക്കൻ കേരളത്തിൽ-എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ- അല്പം കട്ടി കൂടുതലും വലിപ്പം കുറഞ്ഞതും ആയ ദോശ ആണ്. ഇതിന്റെ രണ്ടു ഭാഗവും ചുട്ടിരിക്കും. റവ കൊണ്ടും ദോശ ഉണ്ടാക്കാറുണ്ട്. ഇത് റവ ദോശ എന്നാണറിയപ്പെടുന്നത്. മറ്റൊന്ന് മസാല ദോശയാണ്‌. നാവിൽ കൊതിയൂറും നറുംമണവുമായി നെയ്റോസ്റ്റ്, വെങ്കായ ദോശ, ഉലുവദോശ, തട്ടിൽക്കുട്ടി ദോശ, സെറ്റ് ദോശ, മുരിങ്ങ ദോശ, ഓംലറ്റ് ദോശ..

നെയ്യ് റോസ്റ്റ് ദോശ

ചിത്രശാല

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.