ഉഴുന്നുവട
കേരളത്തിൽ പ്രചാരത്തിലുള്ള ഒരു പലഹാരമാണ് ഉഴുന്നുവട. മസാലദോശയുടെ കൂടെ കേരളത്തിലെ ഹോട്ടലുകളിൽ ഇത് വിളമ്പാറുണ്ട്. ഉഴുന്നാണ് ഇതിലെ പ്രധാന ചേരുവ.
ഉഴുന്നുവട

ഉഴുന്നുവട വറുക്കുന്നു

ഉഴുന്നുവട വറുത്തുകോരി വച്ചിരിക്കുന്നു
തയ്യാറാക്കുന്ന വിധം
ഉഴുന്ന് വെള്ളത്തിലിട്ട് കുതിർക്കുക. അതിനുശേഷം അരച്ചെടുക്കുക. കുഴക്കാൻ പരുവത്തിൽ വേണം വെള്ളം ചേർക്കാൻ. ചുവന്നുള്ളിെ ,പച്ചമുളക് , ഇഞ്ചിെ ,വേപ്പില എന്നിവ വളരെ ചെറുതായി അരിയുക. ഇവയെല്ലാം അരച്ചെടുത്ത ഉഴുന്നിൽ ചേർത്ത് കുഴക്കുക. ഉപ്പ് ചേർക്കുക. .ഉഴുന്നുമാവ് ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വെച്ച് പരത്തുക. നടുക്ക് കുഴിയുണ്ടാക്കുക. തിളച്ച എണ്ണയിൽ ഇട്ട് വറുത്തു കോരുക.

ഉഴുന്നുവട
അവലംബം
![]() |
വിക്കിമീഡിയ കോമൺസിലെ Uzhunnu Vada എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.