കായപ്പോള
വടക്കേമലബാറിൽ പ്രചാരത്തിലുള്ള ഒരു പലഹാരമാണ് കായപ്പോള. പഴുത്ത ഏത്തക്കായും കശുവണ്ടിയും മുട്ടയും ചേർത്തുണ്ടാക്കുന്ന ഒരു പലഹാരമാണിത്. ചായയുടെ കൂടെ വൈകുന്നേരങ്ങളിൽ കഴിക്കാനുപയോഗിക്കുന്ന പലഹാരമാണിത്. [1][2][3]
കായപ്പോള | |
---|---|
![]() | |
കായപ്പോള കഷണം | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | കേരളം |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | പലഹാരം |
പ്രധാന ഘടകങ്ങൾ: | മുട്ട |
ചേരുവകൾ
- പഴുത്ത നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് - മൂന്നോ നാലോ എണ്ണം
- മുട്ട - അഞ്ച് എണ്ണം
- കശുവണ്ടി - 10 എണ്ണം
- ഉണക്കമുന്തിരി - 20 എണ്ണം
- ഏലക്കാ - 4,5 എണ്ണം പൊടിച്ചത്
- നെയ്യ് - രണ്ട് ടീസ്‍പ്പൂൺ
തയ്യാറാക്കുന്നവിധം

ആദ്യം നെയ്യ് ചട്ടിയിലൊഴിച്ച് ചൂടാക്കുക, അതിലേക്ക് അണ്ടിപ്പരിപ്പും കിസ്മിസും ഇട്ട് വറുത്തെടുക്കുക. പിന്നീട് ചെറുതായി അരിഞ്ഞുവച്ച നേന്ത്രപ്പഴം വറുത്തെടുക്കുക. മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ച് ഒഴിക്കുക. അൽപ്പം പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുക്കുക എന്നിട്ട് ഇതിലേക്ക് ഏലക്കാപൊടി ചേർക്കുക. ഇതിലേക്ക് വറുത്ത നേന്ത്രപ്പഴവും കിസ്മിസും ചേർക്കുക. നന്നായി യോജിപ്പിക്കുക. ഒരു അടിവശം പരന്ന പാൻ അടുപ്പത്ത് വച്ച് നെയ്യ് അതിൽ ഒഴിക്കുക. എല്ലാവശത്തും നെയ്യ് പുരട്ടുക. ഇതിലേക്ക് തയ്യാറാക്കിയ മുട്ട മിശ്രിതം ഒഴിക്കുക. ഒരു പത്തുപന്ത്രണ്ടുമിനിറ്റ് ചെറുതീയിൽ വേവിക്കുക. പിന്നീട് തണുക്കാൻ വയ്ക്കുക. അതിനുശേഷം തണുത്ത പലഹാരം ഒരു പാത്രത്തിലേക്ക് കമഴ്ത്തുക. കട്ടിയായ നേന്ത്രപ്പഴമിശ്രിതം മുറിച്ച് കഷണങ്ങളാക്കി ഉപയോഗിക്കുക.[4][5]
അവലംബങ്ങൾ
- "കാസർകോടൻ മുസ്‌ലിം വിഭവങ്ങളുടെ രുചിയുൽസവമൊരുക്കി സിദ്ദിലീഷ്യസ്". തേജസ് ദിനപത്രം.
- "ഗൃഹാതുര സ്മരണകൾ ഉണർത്തി വടകര മഹോൽസവം". ഇപത്രം.
- "കണ്ടാൽ വായിൽ വെള്ളമൂറാതിരിക്കില്ല... ..." മാതൃഭൂമി.
- "നേന്ത്രപ്പഴം പോള (കായപ്പോള)". മലയാളമനോരമ. ശേഖരിച്ചത്: 2017-06-22.
- "കായപ്പോള". അമ്മച്ചിയുടെ അടുക്കള.