തീയൽ
കേരളീയരുടെ സദ്യകളിലെ ഒരു കറിയാണ് തീയൽ. വെണ്ടയ്ക്ക, പാവക്ക, ചെറിയ ഉള്ളി, വഴുതനങ്ങ തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് തീയൽ ഉണ്ടാക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം
പാവയ്ക്ക വട്ടത്തിൽ മുറിച്ച് കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക. പാവയ്ക്ക, പച്ചമുളക്,കറിവേപ്പില,അല്പം സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. അല്പം പോലും വെള്ളമൊഴിക്കാതെ ആവിയിൽ വേവിക്കുക. തേങ്ങ,മല്ലി, മുളക്, എന്നിവ വറുത്തരച്ച് അതിലേക്ക് ഒഴിക്കുക.(പൊടിയായാലും മതി).പാകത്തിന് വാളൻ പുളി പിഴിഞ്ഞൊഴിക്കുക.തീയൽ റെഡി.
പാവയ്ക്കാ വട്ടത്തിലൊ നീളത്തിലോ കനം കുറച്ചു് അരിഞ്ഞതുംതേങ്ങാ കഷണങ്ങൾ അരിഞ്ഞതും പച്ചമുളകു്, ചെറിയ ഉള്ളി അല്ലെങ്കിൽ സവാള അരിഞ്ഞതും ചേർത്ത് അല്പം വെളിചെച്ണ്ണയും ഒഴിച്ച് വഴറ്റി വേവിയ്ക്കുക. തേങ്ങ ചിരവിയതിൽ മുളകു്,മല്ലി,ഒരു നുള്ള് ഉലുവ ഇവ ചേർത്ത് വറുത്തു മൂപ്പിക്കുക. അല്പം തണുത്തതിനുശേഷം അമ്മി കല്ലിലോ മിക്സിയിലോ വെള്ളം ചേർക്കാതെ വെണ്ണപോലെ അരചെടുക്കുക. ഈ അരപ്പു് വഴറ്റിവെച്ച പാവയ്ക്കയിൽ ഒഴിചു് അല്പം വെള്ളവും ചേർത്ത് തിളപ്പിച്ചതിൽ അല്പം പിഴി പുളിയും ചേർത്ത് പാകത്തിനു് ഉപ്പും ചേർത്ത് ചാറു കുറുകുന്നതു വരെ തിളപ്പിച്ച് അതിൽ കടുകും മുളകും വേപ്പിലയും വറുത്തിടുക.