പായസം

വളരെ മധുരമുള്ള വിഭവമാണ് പായസം. കേരളീയർക്ക് സദ്യക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. ഇത് പൊതുവെ ഒരു തെന്നിന്ത്യൻ വിഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്.ഒരു വേവുള്ളതിനെ പായസം എന്നും രണ്ടു വേവുള്ളതിനെ പ്രഥമൻ എന്നും പറയുന്നു. [1]

കുടുംബ ക്ഷേത്ര ഉത്സവത്തിലെ ഉച്ച ഭക്ഷണത്തിന് കൂടെ പായസവും.
പായസം
ഖീർ
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ഖീർ, ക്ഷീരം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: തെക്കെ ഏഷ്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: അരി, പാൽ, ഏലക്കായ, കുങ്കുമപ്പൂവ്, പിസ്ത
വകഭേദങ്ങൾ : Gil e firdaus, barley kheer, Kaddu ki Kheer, Paal (milk), payasam
പരിപ്പു പായസം

ഖീർ (Kheer )(Punjabi : ਖੀਰ Sanskrit: क्षीर/ksheera, Hindi :खीर, Urdu: کھیر/kheer) എന്ന പേരിലും ഇത് അറിയപ്പെടുന്നു. സാധാരണ ഇത് ഉണ്ടാക്കുന്നതിനു അരിയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇതിന്റെ പല തരങ്ങളിൽ ഗോതമ്പ്, പരിപ്പ് എന്നിവയും ഉപയോഗിക്കുന്ന പതിവുണ്ട്. സദ്യകളിൽ സാധാരണ ഭക്ഷണം കഴിച്ചതിനു ശേഷം ആണ് പായസം വിളമ്പുന്നത്.

തരങ്ങൾ

  • അരിപ്പായസം
  • സേമിയപായസം
  • പാലട പ്രഥമൻ
  • അട പ്രഥമൻ
  • പഴ പ്രഥമൻ
  • ഗോതമ്പ് പായസം
  • ചക്ക പ്രഥമൻ
  • പരിപ്പ് പായസം
  • പാൽ പായസം


ഉത്തരേന്ത്യയിൽ ഇത് ഖീർ എന്നു തന്നെയാണ് പൊതുവെ അറിയപ്പെടുന്നത്. ബാർളി ഉപയോഗിച്ചും ഇവിടങ്ങളിൽ ഖീർ ഉണ്ടാക്കുന്നു. ഇത് കൂടാതെ വെർമിസെല്ലി അഥവാ സേമിയ ഉപയോഗിച്ചും പായസം ഉണ്ടാക്കുന്നു. ഉത്തരേന്ത്യയിൽ ഇത് പ്രധാനമായും അരി, ബാർളി എന്നിവയിൽ നിന്നാണ് ഉണ്ടാക്കുന്നത്.

Ingredients of kheer

ഖീർ (Kheer), പായസം എന്നീ പദങ്ങൾ സംസ്കൃതത്തിൽ നിന്നാണ് വന്നിട്ടുള്ളത്. [2]

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. പി.എൻ.ഗണേശ്, മാതൃഭൂമി- നഗരം സപ്ലിമെന്റ് 28 ആഗസ്റ്റ് 2012
  2. "Eastern Aromas". As Promised! Kheer. മൂലതാളിൽ നിന്നും 2009-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2008-05-30.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.