അട
പ്രധാനമായും അരിമാവുകൊണ്ടുണ്ടാക്കുന്ന ഒരു പലഹാരമാണ് അട. അരി നേർമയായി പൊടിച്ച് വെള്ളം ചേർത്ത് കുഴച്ചോ, അരി കുതിർത്ത് അരച്ചോ, ഇലയിൽ പരത്തുവാൻ പാകത്തിൽ തയ്യാറാക്കിയ മാവ്, വാഴയിലയിലോ, വട്ടയിലയിലോ പരത്തി ആവിക്കുവച്ച് പുഴുങ്ങിയോ ചുട്ടോ പാകപ്പെടുത്തുന്നു. വയണ ഇലയിലും അട ഉണ്ടാക്കാം. ഇതിൽ മധുരം ചേർക്കാതെയും ഉണ്ടാക്കുന്നുണ്ട്. "ഇലയപ്പം" എന്ന പേരിലും അറിയപ്പെടുന്നു.
അട | |
---|---|
![]() | |
വാഴയിലയിൽ പരത്തി ആവിയിൽ പുഴുങ്ങിയ അട | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ദക്ഷിണേന്ത്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | പലഹാരം |
പ്രധാന ഘടകങ്ങൾ: | അരി, പഞ്ചസാര, ശർക്കര |
വിവിധതരം അടകൾ
അരിമാവ് കുഴച്ച് ഇലയിൽ പരത്തി അതിനുമുകളിൽ ശർക്കരയോ പഞ്ചസാരയോ ചേർത്തു കുഴച്ച തേങ്ങാപ്പീര നിരത്തി മടക്കി ആവിക്കുവച്ച് പുഴുങ്ങി എടുക്കുന്നതിന് വത്സൻ എന്നു പറയും. ശർക്കരയും തേങ്ങാ തിരുമ്മിയതും ചേർത്ത് നനച്ച അവലോ, ചെറുതായി നുറുക്കിയ വാഴപ്പഴമോ, ചക്കപ്പഴമോ ചേർത്തും അട പുഴുങ്ങാറുണ്ട്[1].
അരിമാവിനു പകരം ഗോതമ്പ്, തിന, കൂവരക് എന്നീ ധാന്യങ്ങളുടെ മാവോ, കൂവപ്പൊടിയോ ഉപയോഗിച്ച് അട ഉണ്ടാക്കാം. അവ യഥാക്രമം ഗോതമ്പട, തിനയട, പഞ്ഞപ്പുല്ലപ്പം, കൂവയട എന്നീ പേരുകളിലറിയപ്പെടുന്നു
ഹൈന്ദവ മതാചാരങ്ങളുമായി അടയ്ക്ക് ബന്ധമുണ്ട്. ക്ഷേത്രങ്ങളിൽ നിവേദ്യത്തിനും വീടുകളിൽ പൂജകൾക്കും അട ഉപയോഗിക്കാറുണ്ട്[2]. ഓണത്തിന് പൂവിടുമ്പോൾ ഉണ്ടാക്കുന്ന അടയ്ക്ക് പൂവടയെന്നും കാർത്തികവിളക്കിന് ഉണ്ടാക്കുന്ന അടയ്ക്ക് കാർത്തിക-അടയെന്നും പറയുന്ന പൂരം ആഘോഷത്തോട് അനുബന്ധിച്ചു വടക്കൻ മലബാറിൽ കാമ ദേവനുള്ള നിവേദ്യമായി ഇത്തരം അടകൾ ഉണ്ടാക്കിപ്പോരുന്നു.
ഓട്ടട
വറച്ചട്ടിയിലിട്ട് ചുട്ടെടുക്കുന്ന അടയെ സാധാരണ 'ഓട്ടട' എന്നാണ് പറയുന്നത്. അരി നേർമയായി പൊടിച്ച് വെള്ളം ചേർത്ത് കുഴച്ചോ, അരി കുതിർത്ത് അരച്ചോ, ഇലയിൽ പരത്തുവാൻ പാകത്തിൽ തയ്യാറാക്കിയ മാവ്, വാഴയിലയിലോ, വട്ടയിലയിലോ പരത്തി ചുട്ട് പാകപ്പെടുത്തുന്നു. ഇവ അരിമാവ് കൊണ്ടും ഗോതമ്പ് മാവ് കൊണ്ടും ഉണ്ടാക്കാറുണ്ട്. ഹൈന്ദവമതാചാരങ്ങളുമായി അടയ്ക്ക് ബന്ധമുണ്ട്[3].
ചിത്രശാല
- ചക്കയട പാത്രത്തിൽ
- വെന്ത ചക്കയട
- ചക്കയട വയണ ഇലയിൽ ചുട്ടത്
- കനലട
- ഇലയട
അവലംബം
- http://www.pachakam.com/recipe.asp?id=1833
- http://www.chrmglobal.com/Replies/30/1/Guruvayoor-Sri-Krishna-Temple.html
- http://www.chrmglobal.com/Replies/30/1/Guruvayoor-Sri-Krishna-Temple.html
![]() |
വിക്കിമീഡിയ കോമൺസിലെ Ada (food) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |