ശ്രീകണ്ഠാപുരം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയൊരമേഖലയിലെ ഒരു പ്രധാന ടൗൺ ആണ് ശ്രീകണ്ഠാപുരം. ഈ ഗ്രാമം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. ശ്രീകണ്ഠാപുരം പുഴ ഇതിലൂടെ ഒഴുകുന്നു. വളപട്ടണം പുഴയിൽ ചെന്നു ചേരുന്ന ശ്രീകണ്ഠാപുരം പുഴയുടെ ഒരു കരയിലാണ് ശ്രീകണ്ഠാപുരം പട്ടണം സ്ഥിതി ചെയ്യുന്നത്.കോട്ടൂർ ,ആയിച്ചേരി എന്നിവ ഇവിടത്തെ പ്രധാന സ്ഥലങ്ങളിൽ പെടുന്നു. ചെമ്പന്തൊട്ടി, ചെമ്പേരി, ഇരിട്ടി, തളിപ്പറമ്പ് എന്നിവയാണ് അടുത്ത പ്രദേശങ്ങൾ.
ശ്രീകണ്ഠാപുരം | |
![]() ![]() ശ്രീകണ്ഠാപുരം
| |
12.033°N 75.5°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡണ്ട് | കെ.വി ബിജുമോൻ |
വിസ്തീർണ്ണം | 60.71ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 41178 |
ജനസാന്ദ്രത | 447/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670631 +0460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ചരിത്രം
ചരിത്ര പരമായി വളരെ ഏറെ പ്രസിദ്ധി നേടിയിട്ടുള്ള ഈ പ്രദേശം മൂഷികരാജവംശത്തിന്റെ കീഴിലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്. മൂഷിക രാജാവയ ശ്രീകണ്ഠൻ ഭരിച്ചിരുന്നതിനാലാണ് ശ്രീകണ്ഠന്റെ പുരം അഥവാ ശ്രീകണ്ഠാപുരം ഉണ്ടായതെന്നാണ് ചരിത്രം. കേരളത്തിൽ ഇസ്ലാം മതം പ്രചരിച്ചിരുന്ന ആദ്യകാല കേന്ദ്രങ്ങളിലൊന്നായിരുന്നു ശ്രീകണ്ഠാപുരം. കൊടുങ്ങല്ലൂരിനൊപ്പം ഇവിടെയും ഇസ്ലാം മതം പ്രചരിച്ചുവെന്ന് കരുതപ്പെടുന്നു. കേരളത്തിൽ ഇസ്ലാം മതം എത്തിയ വർഷങ്ങളെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്തേ ഇവിടെ ഇസ്ലാം എത്തിയതായി കണക്കാക്കുന്നു.പഴയ ചിറക്കൽ താലൂക്കിൽ പെട്ട ജഫർത്താൻ പഴയങ്ങാടി ആണെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. വളപട്ടണം പുഴ വഴി മാലിക് ദിനാറും സംഘവും പഴയങ്ങാടി പുഴക്കരയിൽ എത്തിയതായി ചരിത്രം പറയുന്നു. അന്ന് നാല് ഇല്ലങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. കുന്നത്തില്ലം, ബപ്പനില്ലം, മേലാക്കില്ലം, തുയ്യാടില്ലം . ഈ നാല് ഇല്ലത്തിന്റെ പേരുകളിൽ അറിയപ്പെടുന്ന കുടുംബക്കാരും ഇവിടത്തെ നാടുവാഴികളായിരുന്നു.
ഇസ്ലാംമതപ്രവാചകരുടെ പരാമർശങ്ങളിൽ ഇവർ അറിയപ്പെടുന്നത് ജെറൂൾ, തഹ്ത്, ഹയ്യത്ത്, മുതലായ അറബി പേരുകളിലാണ്. ജെറൂൾ എന്ന അറബി നാമം പിന്നീട് ചെറോൽ ആയും, ഹയ്യത്ത് അയ്യകത്ത് ആയും ത്ഹ്ത് താഴത്ത് ആയും പിന്നീട് അറിയപ്പെട്ടു.മാലിക് ദിനാറിന്റെ സംഘത്തിൽ പെട്ടവർ ഇവിടെ പള്ളി സ്ഥാപിച്ചത് ഹിജ്‌റ 22ൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതു പ്രകാരം നോക്കിയാൽ ഇസ്ലാം മതം ഈ നാട്ടിൽ എത്തിയിട്ട് 1400 വർഷത്തിലേറെയായി.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എസ്.ഇ.എസ്. കോളേജ്, ശ്രീകണ്ഠാപുരം
- ശ്രീകണ്ഠാപുരം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ
- മേരിഗിരി സീനിയർ സെക്കന്ററി സ്കൂൾ
- സൽ സബീൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ശ്രീകണ്ഠപുരം പബ്ലിക് സ്കൂൾ
- പി .കെ. എം . ബി എ ഡഡ് കോളേജ്
- KOTTOOR ITI,SREEKANDAPURAM
- LITTLE FLOWER SCHOOL, KOTTOOR
- നെടുങ്ങോം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ
പ്രധാന ആരാധനാലയങ്ങൾ
- സെന്റ്. തോമസ് ചർച്ച്, കോട്ടുർ
- ഇൻഫന്റ് ജീസസ് ചർച്ച്, ശ്രീകണ്ഠാപുരം ടൗൺ
- അമ്മകോട്ടം ദേവീ ക്ഷേത്രം
- കോട്ടൂർ മഹാവിഷ്ണൂ ക്ഷേത്രം
- ജുമാ മസ്ജിദ്, ശ്രീകണ്ഠാപുരം
- forona church madampam
- മാലിക് ബിന് ദീനാർ മസ്ജിദ് പഴയങ്ങാടി
![]() |
വിക്കിമീഡിയ കോമൺസിലെ Sreekandapuram എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |