അഞ്ചരക്കണ്ടി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്ത്.അഞ്ചരക്കണ്ടി പട്ടണം, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കിലോ മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത്‌ 'രണ്ടു തറ' എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. കുരുമുളക് കച്ചവടത്തിന്റെ കേന്ദ്രമായിരുന്ന ഇവിടെ ബ്രിട്ടീഷുകാർ കേരളത്തിലെ തന്നെ ആദ്യത്തെ രജിസ്ടർ ഓഫീസ് സ്ഥാപിച്ചിരുന്നു. [1] ഒരുകാലത്ത്‌ ഏഷ്യയിലെ ഏറ്റവും വലിയ കറപ്പ തോട്ടം സ്ഥിതി ചെയ്തിരുന്നത് ഇവിടെയാണ്‌. കറപ്പ തോട്ടത്തിൻറെ ഇരു വശങ്ങളിലായി കിടക്കുന്ന അഞ്ചു കണ്ടി, അരക്കണ്ടി എന്നിങ്ങനെ ചുറ്റളവ്‌ ഉള്ള സ്ഥലം ആയത് കൊണ്ടാണ് ഇത് അഞ്ചരക്കണ്ടി എന്ന പേരിൽ അറിയപ്പെടുന്നത്.[2] ഇന്ന് അഞ്ചരക്കണ്ടി മെഡിക്കൽകോളേജ്‌ കോളേജ് സ്ഥിതി ചെയ്യുന്നത് ഈ തോട്ടത്തിലാണ്. കേരളത്തിലെ നദികളിൽ ഇരുപത്തെട്ടാം സ്ഥാനമുള്ള അഞ്ചരക്കണ്ടിപ്പുഴ ഈ തോട്ടത്തിനു നടുവിലൂടെ ഒഴുകുന്നു.

ഇതും കാണുക

  • അഞ്ചരക്കണ്ടി പുഴ

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.