പയ്യാമ്പലം

കണ്ണൂർ നഗരത്തിന്റെ ഒരു ഭാഗമാണ്‌ പയ്യാമ്പലം. ഈ പ്രദേശം കടൽത്തീരമാണ്. ഇവിടത്തെ കടപ്പുറം കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ്‌. ഇതിനടുത്ത് ഒരു ശ്മശാനവും ഉണ്ട്. നിരവധി പ്രശസ്ത വ്യക്തികളെ ഇവിടെയാണ് സംസ്കരിച്ചിട്ടുള്ളത്. അഴീക്കോടൻ രാഘവൻ,സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ഇ.കെ. നായനാർ,എ.കെ. ഗോപാലൻ, പാമ്പൻ മാധവൻ, കെ.ജി. മാരാർ തുടങ്ങിയ പ്രശസ്തരുടെ അന്ത്യവിശ്രമസ്ഥലമാണ് പയ്യാമ്പലം ശ്മശാനം .

പയ്യാമ്പലം കടപ്പുറം ,ഒരു വിദൂര ദൃശ്യം
പയ്യാമ്പലം കടപ്പുറത്തുള്ള ഒരു പ്രതിമ
പയ്യാമ്പലം കടപ്പുറത്തുള്ള ഒരു പ്രതിമ

ചരിത്രം

ആര്യബന്ധു പി.കെ.ബാപ്പു തന്റെ മകൾ ലക്ഷ്മിക്കുട്ടിയുടെ മരണത്തെ തുടർന്ന് അവരെ സംസ്കരിക്കാനായി 1920ൽ പണിതതാണീ ശ്മശാനം

ഇതു കൂടി കാണുക

  • പയ്യാമ്പലം കടപ്പുറം

അവലംബം


    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.