കരിവെള്ളൂർ
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കണ്ണൂർ- കാസർഗോഡ് ജില്ലാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കരിവെള്ളൂർ. പുത്തൂർ മഹാദേവക്ഷേത്രവും കരിവെള്ളൂർ മഹാദേവക്ഷേത്രവും സ്ഥിതിചെയ്യുന്നത് കരിവെള്ളൂരാണ്. ശങ്കരനാഥ ജ്യോത്സ്യർ ഇവിടെയാണ് ജനിച്ചത്.
കരിവെള്ളൂർ | |||||
രാജ്യം | ![]() | ||||
സംസ്ഥാനം | കേരളം | ||||
ജില്ല(കൾ) | കണ്ണൂർ | ||||
ഏറ്റവും അടുത്ത നഗരം | പയ്യന്നൂർ | ||||
ലോകസഭാ മണ്ഡലം | കാസർഗോഡ് | ||||
നിയമസഭാ മണ്ഡലം | പയ്യന്നൂർ | ||||
ജനസംഖ്യ | 12,501 (2001) | ||||
സമയമേഖല | IST (UTC+5:30) | ||||
കോഡുകൾ
|
സാംസ്കാരിക പാരമ്പര്യം
മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ ആസ്ഥാനം കരിവെള്ളൂരിലാണെന്ന് കരുതപ്പെടുന്നു[1]. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശമാണിത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെടുന്നതിനു മുൻപേ തന്നെ ഇവിടെ എ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ അഭിനവ ഭാരത് യുവക് സംഘം എന്ന പേരിൽ ഒരു സംഘടന രൂപവത്കരിക്കുകയും അത് ജനങ്ങൾക്കിടയിൽ പ്രചരിക്കുകയും ചെയ്തിരുന്നു [1]
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.