കല്ല്യാശ്ശേരി
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയ്ക്കരികിലെ ഒരു പ്രദേശമാണ് കല്യാശ്ശേരി. മുൻ കേരള മുഖ്യമന്ത്രി ആയിരുന്ന ഇ.കെ. നായനാർ കല്യാശ്ശേരിക്കാരനാണ്.
.jpg)
കല്യാശ്ശേരി | |||
രാജ്യം | ![]() | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കണ്ണൂർ | ||
ജനസംഖ്യ | 28 (2001) | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
ചരിത്രം(കോലത്തുവയൽ)
കണ്ണൂരിലെ കല്ല്യാശ്ശേരി അഥവാ കുറുന്താഴയുടെ അടുത്തുള്ള ഗ്രാമമാണ് കോലത്തുവയൽ. കോലത്തുവയലിന്റെ ചരിത്രം ശ്രീ കോലത്തിരി രാജാവിന്റെ രാജ ഭരണ കാലം മുതല്ക്കേ ഉള്ളതാണ്.കോലത്തുവയൽ കോലത്തിരിയുടെ ഭൂമിയായിരുന്നു. പിന്നീട് അറയ്ക്കൽ രാജാവുമായുള്ള യുദ്ധത്തിനു കോലത്തിരിയെ സഹായിച്ച ചന്ദ്രോത്ത് കണ്ണന് സമ്മാനിച്ചു. സ്വതന്ത്ര കാലം വരെ കോലത്തുവയലിലെ ഒരു ജന്മിയായി ചന്ദ്രോത്തു കണ്ണൻ വാണു.കോലത്തുവയലിനടുത്തുള്ള കാളപ്രം മൊട്ടയിൽ നിന്നാൽ കോലത്തുവയലിന്റെ പ്രകൃതി രമണീയമായ തെങ്ങിൻ തോപ്പുകളും നെൽവയലുകളും കാണാവുന്നതാണ്. കണ്ണന്നൂർ എഞ്ചിനിയറിങ് കല്ലൂരിയിൽ (College) നിന്നും തുടങ്ങുന്ന കണ്ടൻചിറ തോട് കോലത്തുവയലിന്റെ അടുത്തുകൂടെ ഒഴുകുന്നുണ്ട്.1909 വരെ കോലത്തുവയലിന്റെ 96% ഭാഗവും നെൽവയലായിരുന്നു. ഇപ്പോൾ അതിന്റെ 80% തെങ്ങിൻ കൃഷിക്ക് ഉപയോഗിക്കപ്പെടുന്നു.
ജനസംഖ്യ
2001-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം കല്ല്യാശ്ശേരിയിലെ ജനസംഖ്യ 28,066 ആണ്[1]. ഇതിൽ 47% പുരുഷരും 53% സ്ത്രീകളുമാണ്. ഇവിടത്തെ സാക്ഷരതാ നിരക്ക് 85 ശതമാനത്തിലധികമാണ്. ഇതിൽ പുരുഷന്മാരിൽ 87% പെരും സ്ത്രീകളിൽ 83% പേരും സാക്ഷരരാണ്. ആകെ ജനസംഖ്യയിൽ 6% പേർ 6 വയസ്സിൽ താഴെയുള്ളവരാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മോഡൽ പോളി ടെക്‌നിക്ക്,കല്ല്യാശ്ശേരി
- കെ.പി.ആർ ഗോപാലൻ സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ,കല്ല്യാശ്ശേരി
- കല്ല്യാശ്ശേരി ഗവ. എൽ.പി സ്കൂൾ
- കല്യാശ്ശേരി കണ്ണപുരം ഹിന്ദു എൽ.പി സ്കൂൾ
- കല്യാശ്ശേരി കണ്ണപുരം ദാറുൽ ഈമാൻ മുസ്ലിം എൽ.പി സ്കൂൾ
- കല്യാശ്ശേരി സൗത്ത് യു. പി സ്കൂൾ
- കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂൾ
- ഇരിണാവ് ഹിന്ദു എൽ.പി സ്കൂൾ
- ഇരിണാവ് യു .പി സ്കൂൾ
- ഇരിണാവ് മുസ്ലിം യു.പി സ്കൂൾ
- മാങ്ങാട് എൽ.പി സ്കൂൾ
- മാങ്ങാട് ഈസ്ററ് എൽ.പി സ്കൂൾ
അവലംബം
- "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത്: 2007-09-03.