ശാന്ത
ഭാരതീയ പുരാണേതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ശാന്ത. അയോദ്ധ്യയിലെ രാജാവും രാമന്റെ പിതാവുമായ ദശരഥന് [1]കൗസല്യയിൽ ജനിച്ച പുത്രിയാണിത്[2]. കൗസല്യയുടെ പുത്രനായ രാമൻ, കൈകേയീ പുത്രനായ ഭരതൻ, സുമിത്രയുടെ പുത്രന്മാരായ ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ജ്യേഷ്ഠത്തിയാണ് ശാന്ത.
ശാന്ത ജനിച്ചതിനുശേഷം വളരെക്കാലത്തേക്കു് ദശരഥനും പത്നിക്കും കുട്ടികൾ ജനിച്ചില്ല. അക്കാലത്തൊരിക്കൽ ദശരഥന്റെ ആത്മസുഹൃത്തും സതീർത്ഥ്യനും അംഗരാജ്യത്തെ രാജാവുമായിരുന്ന ലോമപാദൻ അയോദ്ധ്യയിൽ വന്നു. അംഗരാജാവിനു് സന്താനങ്ങളില്ലായിരുന്നു. ശാന്തയെ അദ്ദേഹം ദത്തുപുത്രിയായി സ്വീകരിച്ച് അംഗരാജ്യത്തേക്കു കൊണ്ടുപോയി. തുടർന്നു് ലോമപാദൻ ശാന്തയെ ഋഷ്യശൃംഗൻ എന്ന മഹർഷിയ്ക്കു് വിവാഹം കഴിച്ചുകൊടുത്തു[3].
ഋഷ്യശൃംഗൻ എന്ന ഈ മുനികുമാരനായിരുന്നു മുമ്പൊരിക്കൽ ലോമപാദനുവേണ്ടി അംഗരാജ്യത്ത് മഴപെയ്യിച്ചതും, പിന്നീട് ദശരഥ മഹാരാജാവിനു പുത്രന്മാരുണ്ടാകുവാൻ പുത്രകാമേഷ്ടിയാഗം കഴിച്ചതും.
അവലംബം
- http://www.janmabhumidaily.com/news303513
- കമ്പരാമായണം ബാലകാണ്ഡം
- മാണി, വെട്ടം (1997) [1964]. പുരാണിൿ എൻസൈക്ലോപീഡിയ (15 ed.). കോട്ടയം: കറന്റ് ബുൿസ്, കോട്ടയം. p. 540. ISBN 81-240-00816.