സുമിത്ര
ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് സുമിത്ര. (സംസ്കൃതം: सुमित्रा). അയോധ്യ രാജാവായിരുന്ന ദശരഥന്റെ മൂന്ന് ഭാര്യമാരിൽ മൂന്നാമത്തേതായിരുന്നു[1] സുമിത്ര. ഇരട്ടപുത്രന്മാരായ ലക്ഷ്മണന്റേയും, ശത്രുഘ്നന്റേയും മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരിൽ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ രാമൻ വിഷ്ണുവിന്റെ അവതാരമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു.
ഇത് കൂടി കാണുക
- കൌസല്യ
- കൈകേയി
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.