ഹിന്ദുധർമ്മം
ഹൈന്ദവം |
![]() |
ബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഹിന്ദുമതം കവാടം |
Disambiguation
ഹിന്ദു
ഹിന്ദു എന്ന പദത്തിന്റെ ഉത്ഭവം ‘സിന്ധു’ എന്ന പദത്തിന്റെ രൂപാന്തരസംജ്ഞയാണ്.[1]
സിന്ധു-ഗംഗാ തടപ്രദേശങ്ങൾ ഭാരതദേശത്തിന്റെ മുഖ്യ സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു. അക്കാലത്ത് വിദേശിയർ ഭാരതീയരെ സിന്ധുനദീതടവാസികൾ എന്ന അർത്ഥത്തിൽ “സിന്ധു’ എന്ന് വിളിച്ചിരുന്നത്രേ. പേർഷ്യൻ ഭാഷയിൽ ‘സ’ ‘ഹ’ എന്നാണ് ഉച്ചരിക്കപ്പെടുന്നത്. അങ്ങനെ ‘സി’ ‘ഹി’ ആവുകയും സിന്ധു ഹിന്ദുവെന്നായിത്തീരുകയും ചെയ്തുവെന്നാണ് പറയുന്നത്..[2]
ഭാരതീയ സംസ്കൃതിയും ജനതയും അന്യ രാജ്യങ്ങളിൽ ഹിന്ദു എന്ന പൊതുനാമത്തിൽ അറിയപ്പെടുന്നു. അനാദികാലമായി ഭാരതദേശത്തിൽ ഉത്ഭവിച്ച് വളർന്നു വികസിച്ചിട്ടുള്ള സാംസ്കാരികപാരമ്പര്യത്തിലെ എല്ലാ വിഭാഗങ്ങളുടെയും കൂടിയുള്ള നാമമാണ് ‘ഹിന്ദു’..[3]
ലോകമാന്യ ബാലഗംഗാധരതിലക് ഉദ്ധരിച്ചുകാട്ടുന്ന പ്രമാണ ശ്ലോകം ഇപ്രകാരമാണ്:
“ | ആസിന്ധോ: സിന്ധുപര്യന്താ യസ്യ ഭാരതഭൂമികാ പിതൃഭൂ: പുണ്യഭൂശ്ചൈവ സ വൈ ഹിന്ദുരീതി സ്മൃത: |
” |
അതായത്, സഹസ്രാബ്ദങ്ങളായി വളർന്നു വികസിച്ചിട്ടുള്ള ശ്രേഷ്ഠ പാരമ്പര്യം സ്വന്തം പൈതൃകമായി സ്വീകരിച്ച്, ഈ ഭാരതീയ സംസ്കൃതിയെ പൂർണ്ണമായോ ഭാഗീകമായോ സ്വജീവിതാദർശമായി ഏറ്റിട്ടുള്ളവർ ആരോ, അവരാണ് ഹിന്ദുക്കൾ.
ഹിന്ദു പാരമ്പര്യം
മാനവസംസ്കാരത്തിന്റെയും പരിഷ്കാരങ്ങളുടെയും മുഖ്യ ഉറവിടങ്ങളിലൊന്നായിരുന്നു ഭാരതം. ക്രമേണ വിശാലഭാരതത്തിന്റെ ധർമ്മവും സംസ്കൃതിയും ലോകമൊട്ടാകെ വ്യാപിച്ചു. ഭാരതത്തിലേക്ക് വന്ന വിദേശികൾ ആദ്യം കണ്ടത് സിന്ധുനദീതടപ്രദേശങ്ങളിൽ വസിക്കുന്ന ഒരു പരിഷ്കൃതജനതയെയാണ്.
അവലംബം
- ഹിന്ദുധർമ്മപരിചയം - സാധുശീലൻ കെ.പരമേശ്വരൻ പിള്ള. ശ്രീ രാമകൃഷ്ണമഠം പുറനാട്ടുകര, തൃശൂർ
- ഹിന്ദുധർമ്മപരിചയം - സാധുശീലൻ കെ.പരമേശ്വരൻ പിള്ള. ശ്രീ രാമകൃഷ്ണമഠം പുറനാട്ടുകര, തൃശൂർ
- ഹിന്ദുധർമ്മപരിചയം - സാധുശീലൻ കെ.പരമേശ്വരൻ പിള്ള. ശ്രീ രാമകൃഷ്ണമഠം പുറനാട്ടുകര, തൃശൂർ