വേദാംഗം

വേദങ്ങളുടെ ബോധനവും പഠനവുമായി ബന്ധപ്പെട്ടുള്ള ശിക്ഷണശാഖകളാണ് വേദാംഗങ്ങൾ. ആറ് വേദാംഗങ്ങൾ ഉണ്ട്.

"ജ്യോതിഃ കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ
ഛന്ദോ വിചിതിരേതാനി ഷഡംഗാനി വിദുഃ ശ്രുതേഃ"

  1. ജ്യോതിഷം
  2. കല്പം
  3. നിരുക്തം
  4. ശിക്ഷ
  5. വ്യാകരണം
  6. ഛന്ദസ്സ്


ജ്യോതിഷം

ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം എന്നീ ആറുവിഭാഗങ്ങളോടുകൂടിയ ജ്യോതിഷം കാലഗണനാ ശാസ്ത്രം കൂടിയാണ്. സൂര്യാദി ഗോളങ്ങളുടെ ഉദയാസ്തമനങ്ങളും ചലനവ്യവസ്ഥകളും സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം മുതലായവയും വസന്താദി ഋതുക്കളുടെ കാലനിർണയവും ജ്യോതിഷത്തിൽ പ്രതിപാദിക്കുന്നു.

കല്പം

വേദങ്ങളിൽ പറയുന്ന പൂജാദികർമങ്ങളുടെ അനുഷ്ഠാന പദ്ധതിയെ പ്രതിപാദിക്കുന്ന വേദാംഗമാണ് കല്പം.

നിരുക്തം

"അർത്ഥാവബോധേ നിരപേക്ഷയാ
പദജാതം യത്രോക്തം നിരുക്തം"

പദങ്ങളുടെ നിഷ്പത്തിയെപ്പറ്റിയുള്ള പഠനം. വേദങ്ങളിലെ വിഷമപദങ്ങളെ സമാഹരിച്ച് യാസ്കമുനി രചിച്ച നിരുക്തമാണ് ഈ വേദാംഗത്തിന്റെ അടിസ്ഥാനം.

ശിക്ഷാ

മനുഷ്യരുടെ കണ്ഠാദി അവയവങ്ങളിൽ നിന്ന് ശബ്ദങ്ങളുടെ ഉദ്ഭവസ്ഥാനത്തിനനുസരിച്ച് ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നിങ്ങനെയുള്ള ശബ്ദങ്ങളുടെ ക്രമീകരണത്തെ പ്രതിപാദിക്കുന്നു.

വ്യാകരണം

ഭാഷയിൽ വാക്കുകളെ വ്യാഹരിക്കുന്നതിനെ സംബന്ധിച്ചുള്ള നിയമങ്ങൾ.

ഛന്ദസ്

"യദക്ഷരപരിമാണം തച്ഛന്ദഃ"

"ഛന്ദസ്സെന്നാലക്ഷരങ്ങളിത്രയെന്നുള്ള ക്ഌപ്തിയാം"

ഒരു വരിയിൽ എത്ര അക്ഷരങ്ങളുണ്ടു് എന്ന കണക്കാണു ഛന്ദസ്സ്. ഒരു വരിയിൽ 1 അക്ഷരം മുതൽ 26 അക്ഷരം വരെയുള്ള പദ്യരൂപത്തെ വൃത്തം എന്നു വിളിക്കുന്നു. 26-ൽ കൂടുതൽ അക്ഷരങ്ങളുള്ളവയെ ദണ്ഡകം എന്നും വിളിക്കുന്നു. ഗായത്രീ, അനുഷ്ടുപ്, ത്രിഷ്ടുപ്, ജഗതി മുതലായ വൃത്തങ്ങളുടെ ലക്ഷണവും വൃത്തഘടനയും പ്രതിപാദിക്കുന്നു. അക്ഷരങ്ങളെ ലഘുക്കളായും ഗുരുക്കളായും തിരിച്ചണ് വൃത്തനിബദ്ധനം ചെയ്യുന്നത്.

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.