സപ്തമാതാക്കൾ
ആദിപരാശക്തിയുടെ ഏഴു വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കൾ. ആധ്യാത്മിക വഴിയിലെ ഏഴു ആത്മീയ തത്ത്വങ്ങളായി ഉപാസകർ സപ്തമാതാക്കളെ കാണുന്നു. ദേവീമാഹാത്മ്യത്തിൽ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. കൂടാതെ മറ്റ് പല കഥകളുമുണ്ട് പുരാണങ്ങളിൽ.

ഹൈന്ദവം |
![]() |
ബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഹിന്ദുമതം കവാടം |
ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതാക്കൾ. ചാമുണ്ഡിക്ക് പകരം നരസിംഹിയെയാണ് ചിലയിടങ്ങളിൽ കാണുന്നത്. കലിയടങ്ങാത്ത നരസിംഹമൂർത്തിയുടെ കോപത്തെ സ്വീകരിച്ചു ലോകരക്ഷ ചെയ്യാൻ അഥർവാണ ഭദ്രകാളി നാരസിംഹികയുടെ രൂപത്തിൽ അവതരിച്ചു. ഇതാണ് പ്രത്യംഗിരിദേവി എന്ന് വിശ്വാസം.
ബ്രഹ്മാവ്, ശിവൻ, വിഷ്ണു, യമൻ, ഇന്ദ്രൻ, മുരുകൻ തുടങ്ങിയ ദേവന്മാരുടെ ശരീരത്തിൽ നിന്ന് ആവിർഭവിച്ച ശക്തിഭാവങ്ങൾ ആണ് സപ്തമാതാക്കൾ എന്ന് അവരുടെ പേരുകൾ സൂചിപ്പിക്കുന്നു.
ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാൻ ശ്രമിച്ച് ഫലിക്കാതെ വന്നപ്പോൾ സപ്തമാതാക്കളെ സൃഷ്ടിച്ചുവെന്നാണ് ഒരു കഥ. അടർക്കളത്തിൽ വീഴുന്ന അന്ധകാസുരന്റെ രക്തത്തിൽ നിന്നും വീണ്ടും അസുരൻ ജനിക്കയാൽ സപ്തമാതാക്കൾ അന്ധകന്റെ രക്തം പാനം ചെയ്യുകയും അങ്ങനെ ശിവനും വിഷ്ണുവും അന്ധകനെ വധിക്കുകയും ചെയ്തു.
വാമനപുരാണം 56-ാം അധ്യായത്തിൽ സപ്തമാതാക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ് പറയുന്നത്. ഒരിയ്ക്കൽ യുദ്ധത്തിൽ അസുരന്മാർ തോറ്റപ്പോൾ രക്തബീജനെന്ന അസുരൻ തന്റെ അക്ഷൗഹിണിപടയുമായി യുദ്ധത്തിനൊരുങ്ങി. ഇതു കണ്ട ചണ്ഡികാപരമേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു.
ഭഗവതിയുടെ തിരുവായിൽ നിന്ന് ബ്രഹ്മാണിയും തൃക്കണ്ണിൽ നിന്ന് മഹേശ്വരിയും, അരക്കെട്ടിൽ നിന്ന് കൗമാരിയും കൈകളിൽ നിന്ന് വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന് വരാഹിയും, ഹൃദയത്തിൽ നിന്ന്നാ നരസിംഹിയും പാദത്തിൽ നിന്ന് ചാമുണ്ഡിയും ഉത്ഭവിച്ചു.
കാർത്യായനി ദേവിയുടെ (കൗശിക) രൂപഭേദങ്ങളാണ് സപ്തമാതാക്കൾ. ഭഗവതി തന്റെ ജട നിലത്തടിച്ചപ്പോൾ സപ്തമാതാക്കളുണ്ടായി എന്നും കഥയുണ്ട്.
ദാരികവധത്തിന് വേണ്ടി ദേവന്മാരുടെ ശരീരത്തിൽ നിന്നും ആദ്യം ആറ് ശക്തികൾ ഉണ്ടായി. ഭദ്രകാളി ഉൾപ്പെടെ ഏഴു ദേവിമാരെയും ചേർത്ത് സപ്തമാതാക്കൾ എന്ന് വിളിക്കുന്നു എന്നും കഥയുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സപ്തമാതാക്കളുടെ പ്രതിഷ്ഠ കാണാം. ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട്.
- അരയന്നമാണ് ബ്രഹ്മാണിയുടെ വാഹനം. കൈയിൽ ജപമാലയും കമണ്ഡലവുമുണ്ട്.
- ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്. ശിവനെപ്പോലെ പാമ്പുകൾ കൊണ്ടാണ് വളയും മാലയും അണിഞ്ഞിരിക്കുന്നത്. കൈയിൽ തൃശൂലം.
- ആൺമയിലിന്റെ കഴുത്തിലേറിയ കൗമാരിയുടെ കൈയിൽ വേലാണ് ആയുധം.
- വിഷ്ണുശക്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്. ശംഖ്ചക്രഗദാഖഡ്ഗങ്ങളും ശാർങ്ഗശരവും കൈയ്യിലേന്തിയ സുന്ദരരൂപം.
- ശേഷനാഗത്തിന്റെ പുറത്തിരുന്ന് തേറ്റകൊണ്ട് നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്.
- ഉഗ്രമൂർത്തിയാണ് തീക്ഷ്ണ നഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാൽ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും. ഇതാണ് പ്രത്യംഗിരിദേവി.
Disambiguation
ക്ഷേത്രങ്ങളിലെ സപ്തമാതൃക്കൾ
സപ്തമാതൃക്കളെ കുറിച്ച് “ശ്രീമദ് ദേവീഭാഗവതത്തിൽ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.

തമിഴ്‌നാട്ടിൽ ഏഴുകന്നിപെണ്ണുങ്ങൾ എന്നും, പുള്ളുവൻപാട്ടിൽ ഏഴുകന്യകൾ എന്നും സപ്തമാതൃക്കളെ വർണ്ണിച്ചുകാണുന്നുണ്ട്. തമിഴ്നാട്ടിലെ മേൽമരവത്തൂർ ആദിപരാശക്തി ക്ഷേത്രത്തിൽ സപ്തമാതൃക്കൾക്ക് പ്രതിഷ്ഠയുണ്ട്.