പോത്ത്

കന്നുകാലികളിൽ പെട്ട ഒരു വളർത്തുമൃഗമാണ് പോത്ത്. പോത്ത് എന്നത് ഈ വർഗ്ഗത്തിലെ ആൺജീവികളെ മാത്രം വിളിക്കുന്ന പേരാണ്‌. പെൺജീവികളെ എരുമ എന്നു വിളിക്കുന്നു. ഉഴവുമൃഗങ്ങളായും ഭാരം വലിക്കാനും ഇവയെ മനുഷ്യർ ഉപയോഗിക്കുന്നു. ലോകത്തെ 53 ശതമാനം എരുമകളും ഇന്ത്യയിലാണ്, കൂടാതെ രാജ്യത്തെ മൊത്തം പാലുത്പാദനത്തിന്റെ 55 ശതമാനവും എരുമപ്പാലാണ്. ഇതിന് വേറെ ഒരു കാരണവും കൂടി ഉണ്ട് പശുവിൻ പാലിനേക്കാൾ "ഫേറ്റ്" കൂടുതൽ എരുമ പ്പാലിനാണ്. എന്നാൽ കേരളത്തിലെ മൊത്ത ഉത്പാദനത്തിൽ ഇത് കേവലം 0.7 ശതമാനം മാത്രമാണ്.

പോത്ത്
പോത്ത്
Scientific classification
Kingdom:
Animalia
Phylum:
Chordata
Class:
Mammalia
Order:
Artiodactyla
Family:
Bovidae
Subfamily:
Bovinae
Tribe:
Bovini
Genus:
Bubalus
Species:
B. bubalis
Binomial name
Bubalus bubalis
(Linnaeus, 1758)
2004-ലെ കണക്കനുസരിച്ച് ലോകമാകമാനം പോത്തുകളുടെ വിതരണം

പ്രത്യേകതകൾ

ഇണക്കമുണ്ടെങ്കിലും അപ്രതീക്ഷിതമായി അക്രമണോത്സുകരാകുന്ന സ്വഭാവം ഇവക്കുണ്ട്. മഴയായാലും വെയിലായായാലും അതിനെയൊന്നും കൂസാതെ അലസഗമനം ചെയ്യുന്ന സ്വഭാവമാണ്‌ ഇവയുടേത്.

കേരള ജനുസ്സ്

കുട്ടനാടൻ ഏരുമ കേരളത്തിലെ കുട്ടനാടൻ പ്രദേശത്തു കണ്ടുവരുന്ന നാടൻ ഇനമാണ്.

പ്രജനനം

വർഗ്ഗത്തിലെ പെൺ ഇനമായ എരുമകൾക്ക് നല്ല ഭക്ഷണലഭ്യതയുള്ള സാഹചര്യത്തിൽ 30-36 മാസത്തിൽ പ്രത്യുല്പാദനത്തിനുള്ള വളർച്ചയെത്തുന്നു. ഈ പ്രായത്തിൽ 300-കിലോ വരെയെങ്കിലും തൂക്കം വെച്ചാൽ മാത്രമേ ഇവയുടെ ശരീരം പ്രത്യുല്പാദനത്തിന് തയ്യാറാവൂ. ഇവയുടെ മദിയുടെ സമയം 18-24 മണിക്കൂറായിരിക്കും. കിടാരികളിൽ 18-20 ദിവസത്തെ ആവർത്തിയിൽ മദി പ്രത്യക്ഷപ്പെടുന്ന ഇവയ്ക്ക് അമ്മയായതിനു ശേഷം 20-24 ദിവസം ഇടവേളയിലേ മദി കാണാറുള്ളൂ. എരുമകളുടെ ഗർഭകാലം 310-315 ദിവസങ്ങളാണ്.[1]

ഉപയോഗങ്ങൾ

ഇവയുടെ മാംസം മനുഷ്യർ ഭക്ഷണമായും ഉപയോഗിക്കാറുണ്ട്. ഇവയുടെ കൊമ്പിൻ കഷണങ്ങൾ വൃത്തിയായി ചെത്തിമിനുക്കി കത്തികൾക്കും മറ്റും പിടിയുണ്ടാക്കാൻ ഉപയോഗിക്കുന്നു. ഇവയുടേ തോലും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്നു.

വരി ഉടക്കാതെ പോത്തുകളെ ഉഴവുമൃഗങ്ങളായും മറ്റും ഉപയോഗിക്കാനാവില്ല. പ്രായപൂർത്തിയാകുന്നതിന്നു മുൻപുതന്നെ ഉഴവുപോത്തുകളുടെ വരിയുടക്കുന്നു. പ്രത്യേകം തയ്യാറാക്കുന്ന ഒരുപകരണം കൊണ്ട് പുറമെ നിന്ന് വൃഷണങ്ങൾ ഞെരുക്കി ഉടക്കുന്ന സമ്പ്രദായമാണ്‌ പണ്ട് നിലവിലുണ്ടായിരുന്നത്.

നാടൻ എരുമകളെ മുൻകാലങ്ങളിൽ ശ്രമകരമായ ജോലികൾക്ക് ഉപയോഗിച്ചിരുന്നെങ്കിലും എരുമകൾ പൊതുവേ പാലുത്പാദനത്തിനായി മാറ്റിനിർത്തപ്പെട്ടുകാണാം. ഇന്ത്യയിൽ പാലുത്പാദനത്തിന്റെ സിംഹഭാഗവും എരുമകളിൽ നിന്നാണ്‌. കൂടിയമട്ടിൽ പാലുത്പാദനശേഷിയുള്ള വിവിധയിനം എരുമകളെ ഇക്കാലത്ത് ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

പാലിന്റെ പോഷകമൂല്യം

വിവിധമൃഗങ്ങളുടെ പാൽ - 100 ഗ്രാമിൽ അടങ്ങിയ പോഷകമൂല്യം - താരതമ്യം

പോഷകമൂല്യം യൂണിറ്റ് പശു ആട് ചെമ്മരിയാട് എരുമ
ജലം g87.888.983.081.1
പ്രോട്ടീൻ g3.23.15.44.5
കൊഴുപ്പ് g3.93.56.08.0
അന്നജം g4.84.45.14.9
ഊർജ്ജം kcal666095110
kJ275253396463
പഞ്ചസാരകൾ (ലാക്റ്റോസ്) g4.84.45.14.9
Fatty Acids:
Saturated g2.42.33.84.2
Mono-unsaturated g1.10.81.51.7
Polyunsaturated g0.10.10.30.2
കൊളസ്റ്റ്രോൾ mg1410118
കാൽസിയം iu120100170195
എരുമപ്പാൽ ഉദ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ (11 ജൂൺ 2008)
രാജ്യം ഉത്പാദനം (x 1000 കി.ഗ്രാം) Footnote
ഇന്ത്യ5,69,60,000*
പാകിസ്താൻ2,15,00,000P
ചൈന29,00,000F
ഈജിപ്ത്23,00,000F
നേപ്പാൾ9,30,000F
ഇറാൻ2,41,500F
ബർമ്മ2,05,000F
ഇറ്റലി2,00,000F
ടർക്കി35,100F
വിയറ്റ്നാം31,000F
 World 8,53,96,902 A
P = ഔദ്യോഗിക കണക്ക്, F = FAO estimate, * = അനൗദ്യോഗിക/അർദ്ധ-ഔദ്യോഗിക/പ്രതിഫലന കണക്കുകൾ, C = മതിപ്പ് കണക്ക്, A = സംഗ്രഹം(ഔദ്യോഗിക, അനൗദ്യോഗിക, മതിപ്പ് കണക്കുകളുടെ തുക);

സ്രോതസ്സ്: Food And Agricultural Organization of United Nations: Economic And Social Department: The Statistical Devision

അവലംബം

  1. ഡോ. സാബിൻ ജോർജ് (Apr 21, 2016). "എരുമകളിൽ വന്ധ്യത പ്രശ്നമാകുമ്പോൾ". deshabhimani.com. ശേഖരിച്ചത്: Apr 26, 2016.

ഇതും കാണുക

ചിത്രശാല

ഇതര ലിങ്കുകൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.