പശു
പശു പൊതുവേ ഒരു വളർത്തു മൃഗമാണ്. ഭൂമിയിൽ ഉഷ്ണ- മിതോഷ്ന മേഖലകളിലെല്ലാം തന്നെ ഈ വർഗത്തില്പെട്ട വിവിധയിനങ്ങൾ അധിവസിച്ചിരുന്നു. അവിടങ്ങളിലെല്ലാം ഇവ മനുഷ്യരാൽ ഇണക്കിയെടുക്കുകയും ചെയ്യപ്പെട്ടു. ആഫ്രിക്ക പോലുള്ള ചിലയിടങ്ങളിലെ വനങ്ങളിലും ഹിമാലയപ്രാന്തങ്ങളിലും മറ്റും ഇവയുടെ വർഗത്തിൽ പെട്ട ജീവികൾ കാട്ടുമൃഗങ്ങളായി ജീവിക്കുന്നുമുണ്ട്.
കന്നുകാലി | |
---|---|
A Swiss Braunvieh cow wearing a cowbell | |
പരിപാലന സ്ഥിതി | |
വളർത്തുമൃഗം | |
Scientific classification | |
Kingdom: | Animalia |
Phylum: | കോർഡേറ്റ |
Class: | |
Subclass: | Theria |
Infraclass: | Eutheria |
Order: | Artiodactyla |
Family: | Bovidae |
Subfamily: | Bovinae |
Genus: | Bos |
Species: | B. primigenius |
Subspecies: | B. p. taurus, B. p. indicus |
Binomial name | |
Bos primigenius Bojanus, 1827[1] | |
Trinomial name | |
Bos primigenius taurus, Bos primigenius indicus | |
Bovine range | |
Synonyms | |
Bos taurus, |
പ്രത്യേകതകൾ
കൊമ്പുകൾ ഉള്ള ഇവ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളാണ്. തികഞ്ഞ സസ്യാഹാരികളുമാണ്. അയവെട്ടുന്ന മൃഗമാണ് ഇത്. ഇതിന്റെ ആമാശയത്തിന് നാല് അറകളുണ്ട്. പചനക്രിയ പല ഘട്ടങ്ങളിലായി ആമാശയത്തിന്റെ വിവിധ അറകളിൽ നടക്കുന്നു. ഇവയുടെ പാൽ ഒരു നല്ല സമീകൃതാഹാരമാണ്. ഇവയുടെ ഒരു പ്രസവത്തിൽ സാധാരണയായി ഒരു ശിശു മാത്രമേ ഉണ്ടാകൂ. ഏതാണ്ട് ഒൻപതു മാസമാണ് ഗർഭകാലം.
മനുഷ്യർ പാലിനും മാംസത്തിനുമായി പശുവിനെ വളർത്തുന്നു. മനുഷ്യരുമായി വളരെ ഇണങ്ങുന്ന, പൊതുവെ ശാന്തപ്രകൃതികളായ മൃഗങ്ങളാണ് ഇവ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശു ഒരു പുണ്യ മൃഗമായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ ഈ ഇനത്തിൽപ്പെട്ട ആൺജാതിയെ കാള എന്നും ചിലയിടങ്ങളിൽ മൂരി എന്നും വിളിക്കുന്നു
ഔഷധഗുണം
ആയുർവേദവിധിയിൽ പശു ധാരാളം ഔഷധഗുണമുള്ള ഒരു മൃഗമാണ്. പശുവിൻറെ പഞ്ചഗവ്യം എന്നറിയപ്പെടുന്ന പാൽ, മൂത്രം, ചാണകം, തൈര് , നെയ്യ് എന്നിവ ഉപയോഗിച്ച് ആയുർവേദ വിധിപ്രകാരം ഔഷധഘൃതങ്ങൾ ഉണ്ടാക്കുന്നു[2]. ഈ നെയ്യ് ശരീരത്തിന്റെ കോശ ശക്തി വീണ്ടെടുക്കാനും, മാനസിക – ശാരീരിക ക്ലേശങ്ങൾ, വാതരോഗം, സന്താന ലബ്ധി എന്നിവക്കും ഉപയോഗിക്കുന്നു. പശുവിന്റെ വയറ്റിൽ നിന്നെടുക്കുന്ന ഗോരോചനം ആയുർവേദ മരുന്നുകളിലെ മറ്റൊരു വിശേഷപ്പെട്ട ചേരുവയാണ്. [2].
ചരിത്രം pashu
വിവിധ ഇനം പശുക്കൾ
നാടൻ പശുക്കൾ
ഇന്ത്യയിലെ നാഷണൽ ബ്യൂറോ ആൻഡ് അനിമൽ ജനറ്റിക് റിസർച്ച് 34 ഇനം പശുക്കളെയാണ് നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.[3]
- കാസർഗോഡ് കുള്ളൻ പശു
- വെച്ചൂർ പശു
- വടകര കുള്ളൻ
- ഹൈറേഞ്ച് കുള്ളൻ
- ചെറുവള്ളി പശു
വെച്ചൂർ പശു
കേരളത്തിന്റെ തനതായ ഒരു പശുവർഗ്ഗമാണ് വെച്ചൂർ പശു
ജേഴ്സി
സിന്ധി പശു
സ്വിസ് ബ്രൗൺ
സുനന്ദിനി
- ഇൻഡോ-സ്വിസ് സംരംഭത്തിന്റെ പ്രവർത്തന ഫലമായി വികിസിപ്പിച്ചെടുത്ത സങ്കര ഇനം - സ്വിസ് ബ്രൗൺ X നാടൻ
സുവർണ്ണവല്ലി
നാടൻപശുക്കളായ വെച്ചൂരിന്റെയും കാസറകോട് കുള്ളന്റെയും സങ്കരയിനമാണ് സുവർണ്ണവല്ലി.
മിഥുൻ
- മിഥുൻ ഒരു സങ്കര ഇനമാണ്
സഹിവാൾ
പടിഞ്ഞാറൻ പാകിസ്താനിലെ മോണ്ട് ഗോമറി ജില്ലയിലാണ് ഇതിന്റെ ഉത്ഭവസ്ഥാനം എന്നു കരുതുന്നു.[4]
ഹോൾസ്റ്റീൻ ഫ്രീഷൻ
ഹോൾസ്റ്റീൻ പശു
ഗീർ പശു
ഗുജറാത്തിലെ തനി നാടൻ ഇനമായ ഗീർ ഇപ്പോൾ കേരളത്തിലെ വയനാടിലും എത്തി, നമ്മുടെ നാടാൻ പശുക്കളുടെ പകുതി മാത്രം വലിപ്പമുള്ള, ഇതിന്റെ മൂത്രവും, ചാണകവും, നല്ല ഒരു വളമാണ്.
അയർഷെയർ
മറ്റിനങ്ങൾ
ഏറ്റവും ചെറിയ പശു
ഗിന്നസ് ബുക്ക് പ്രകാരം ഏറ്റവും ചെറിയ പശു ആയി കരുതപ്പെടുന്നത് ക്യാനടയിലെ സ്വലോ എന്നയിനം 83 സെന്റിമീറ്റർ മാത്രം ഉയരം ഉള്ള പശുവാണ്,
എന്നാലും മണ്ണുത്തി വെറ്റെരിനര്യ് കോളേജിലെ ജെനെറ്റിക്സ് വിഭാഗത്തിലെ 79 സേന്റിമിട്ടെർ മാത്രം ഉയരമുള്ള ഡയാന യാണ് ഏറ്റവും ഉയരം കുറഞ്ഞ പശു എന്നും ...അതല്ല കോഴിക്കോടെ ജില്ലയിലെ പെയംബ്രയിലെ കയണ്ണയിൽ സൂര്യപ്രകശ് വളര്ത്തുന്ന 72 സെന്ടിമിട്ടർ ഉയരം ഉള്ള ചോട്ടി (ഒരിനം കാസര്കൊടെ കുള്ളൻ) ആണെന്നും , കാസർകോട് തന്നെയുള്ള പെരളം ഫാമിലെ എൻ സുബ്രമണ്യൻ വളര്ത്തുന്ന 71 സെന്ടിമിട്ടർ മാത്രം ഉയരമുള്ള ബന്ഗാരി യാണ് എന്നുമുള്ള വാദങ്ങൾ നിലവിൽ ഉണ്ട്
ചിത്രങ്ങൾ
- പശു കിടക്കുന്നു
- പശു
- പശു
- പശു കിടക്കുന്നു
- പശു
- പശുക്കിടാവ് പാല് കുടിക്കുന്നു
- പശുവിന്റെ തല
- പശുക്കിടാവ്
- മിഥുൻ
- വിത്തുകാള
- പശുക്കിടാങ്ങൾ
- പശു
അവലംബം
- Grubb, P. (2005). "Bos taurus primigenius". എന്നതിൽ Wilson, D. E.; Reeder, D. M. Mammal Species of the World (3rd ed.). Johns Hopkins University Press. pp. 637–722. ISBN 978-0-8018-8221-0. OCLC 62265494.
- http://kif.gov.in/ml/index.php?option=com_content&task=view&id=278&Itemid=29
- "മേന്മയുള്ള പാലിന് നാടൻപശുക്കൾ". മാതൃഭൂമി. 2013 സെപ്റ്റംബർ 8. ശേഖരിച്ചത്: 2013 സെപ്റ്റംബർ 25.
- പശുപരിപാലനം-കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-2012 പു. 8
പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Bos taurus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
വിക്കിമീഡിയ കോമൺസിലെ Bull എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Cowhq: A site dedicated to cows and cow information
- La Fratta, Italian Chianina cattle breeders - Sinalunga, Siena, Italy
- Western Watersheds Project - Cows versus Conservation
- Cattle Breeds website - Oklahoma State University
- Cattle.com - Comprehensive Beef Portal
- PBS Nature: Holy Cow (about cows in general)
- UK Lincoln Red Cattle Society
- SearchCattle.com - Specialized Cattle Search Engine
- Photo Gallery with Images of Cattle
- Prairie Ox Drovers -Information, help, and encouragement to get started with oxen.
- "Do McDonald's milkshakes contain seaweed?", The Straight Dope, 27-Nov-1992
- The Cattle Pages - Directory of information, cattle associations, and cattle breeders
- "45 Fun Facts About Cows"
- Mumu, cow cattle virtual museum