സസ്തനി

കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തുന്ന ജീവികൾക്ക് സസ്തനികൾ എന്നു പറയുന്നു. സസ്തനികളൂടെ പൊതുവായ പ്രത്യേകതകൾ നട്ടെല്ല്, സ്വേദഗ്രന്ഥികൾ, പാലുൽപാദന ഗ്രന്ഥികൾ, രോമം, ചെവിയിൽ കേൾ‌വിയെ സഹായിക്കുന്ന മൂന്ന് എല്ലുകൾ, മസ്തിഷ്കത്തിലെ നിയോകോർടെക്സ് എന്ന ഭാഗം എന്നിവയാണ്. ഇവയെ പ്രോതീറിയ, തീറിയ എന്നിങ്ങനെ രണ്ട് ഉപ്വിഭാഗമായി തിരിച്ചിട്ടുണ്ട്. [1]

സസ്തനികൾ
Temporal range: അന്ത്യ ട്രയാസ്സിക് – Recent, 220–0 Ma
PreЄ
Є
O
S
D
C
P
T
J
K
Pg
N
Examples of various mammalian orders, click the image and scroll down for individual descriptions
Scientific classification
Kingdom: Animalia
Phylum: Chordata
Clade: Stegocephalia
Superclass: Tetrapoda
Clade: Reptiliomorpha
Clade: Amniota
Clade: Synapsida
Clade: Mammaliaformes
Class: Mammalia
Linnaeus, 1758
Subgroups
  • Subclass †Allotheria
  • Subclass Prototheria
  • Subclass Theria
    • Infraclass Metatheria
    • Infraclass Eutheria

സാമാന്യലക്ഷണം

ശരീരം രോമം നിറഞ്ഞിരിക്കും. ഉരസ്സിനേയും ഉദരത്തേയും വേർതിരിക്കുന്ന ഡയഫ്രം ഉണ്ട്. ഉഷ്ണ രക്തജീവികളാണ്.[1] ഇവ മിക്കവാറും കുഞ്ഞുങ്ങളെ പ്രസവിക്കുന്നവ ആണ്. പാലുല്പാദിപ്പിക്കുന്ന ഗ്രന്ധികൾ ഇവയുടെ ശരീരത്തുലുണ്ട്.

പേരിനു പിന്നിൽ

സ്തനം ഉള്ളവ എന്നാണ്‌ സസ്തനി എന്ന വാക്കിന്റെ അർത്ഥം.

സസ്തനിവർഗങ്ങൾ

മനുഷ്യനും സസ്തനിയാണ്. പറക്കാൻ കഴിവുള്ള സസ്തനിയാണ് വവ്വാൽ. മുട്ടയിടുന്ന സസ്തനിയാണ് പ്ലാറ്റിപസ്, എക്കിഡ്‌ന എന്നിവ. തിമിംഗിലം, സീൽ എന്നിവയും സസ്തനികളാണ്.

മുട്ടയിടുന്ന സസ്തനികൾ

മുട്ടയിടുന്ന സസ്തനികളാണ് പ്ലാറ്റിപ്പസ്, എക്കിഡ്ന എന്നിവ. മുട്ട വിരിഞ്ഞുണ്ടാകുന്ന കുുഞ്ഞുങ്ങളെ ഇവ പാലൂട്ടി വളർത്തുന്നു.

  1. പേജ് 276, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.