ഒ.സി.എൽ.സി.
ഒ.സി.എൽ.സി. (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.) ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരീകയും ചെയ്യുന്ന സ്ഥാപനമാണ്. ഇത് ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. .[1] 1967 ൽ ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്ന പേരിലാണ് സ്ഥാപിതമായത്. ഒ.സി.എൽ.സി. യും അതിൽ അംഗത്വമെടുത്തിട്ടുള്ള ഗ്രന്ഥശാലകളും ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ online public access catalog (OPAC) ആയ വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി) നിർമിച്ചതും നിലനിർത്തുന്നതും.
ഒ.സി.എൽ.സി. | |
---|---|
![]() | |
തരം | ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനം |
വ്യവസായം | ലൈബ്രറി സേവനങ്ങൾ |
സ്ഥാപിതം | 1967 |
ആസ്ഥാനം | ഒഹിയോ, ഡുബ്ലിൻ, യുണൈറ്റഡ് സ്റ്റേറ്റ് |
സേവനം നടത്തുന്ന പ്രദേശം | ലോക വ്യാപകമായി |
പ്രധാന ആളുകൾ | Skip Prichard, President and CEO |
ഉൽപ്പന്നങ്ങൾ | വേൾഡ്കാറ്റ് ഫസ്റ്റ് സെർച്ച് |
വെബ്‌സൈറ്റ് | OCLC.org |
ചരിത്രം

1967 ൽ സ്ഥാപിതമായ ഒ.സി.എൽ.സി. യുടെ ആദ്യകാല പേര് ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്നായിരുന്നു. ഒഹിയോയിലെ ലൈബ്രറികൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാനും അതിനായി അവയ്ക്കിടയിൽ ഒരു കമ്പ്യൂട്ടർ ശൃഖല സ്ഥാപിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഒ.സി.എൽ.സി. സ്ഥാപിതമായത്. ഇതിനായി 1967 ജുലൈ 5 ന് ഒഹിയോ സ്റ്റേറ്റ് സർവ്വകലാശാലയിൽ ഇവർ ഒത്തുചേരുകയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു.[2] Frederick G. Kilgour ആയിരുന്നു ഒ.സി.എൽ.സി. യുടെ ആദ്യ അദ്ധ്യക്ഷൻ ഇദ്ദേഹം Yale University യിലെ മെഡിക്കൽ സ്കൂൾ ലൈബ്രേറിയനായിരുന്നു. 1971 ആഗസ്ത് 26 ന് ഒഹിയോ സർവ്വകലാശാലയിലെ Alden Library ൽ ആണ് ഒ.സി.എൽ.സി. വഴി ഓൺലൈൻ കാറ്റലോഗിങ് തുടങ്ങിയത്. [2] ഇതാണ് ലോകത്തിലാദ്യത്തെ online cataloging സംരംഭം.