വാല്മീകി
ഭാരതീയ ഇതിഹാസമായ രാമായണത്തിന്റെ കർത്താവാണ് പുരാതന ഭാരതീയ ഋഷിയായ വാല്മീകി (സംസ്കൃതം: वाल्मीकि). ആദ്ധ്യാത്മികഗ്രന്ഥമായ യോഗവാസിഷ്ഠവും അദ്ദേഹത്തിന്റെ കൃതിയാണത്രെ.

AADYA KAVI കവി എന്നും അദ്ദേഹം അറിയപ്പെടുന്നു. നല്ലൊരു മനുഷ്യനാകാനുള്ള ആഗ്രഹം തന്റെ ജിവിതത്തിൽ വന്ന സമയംവരെ അദ്ദേഹം ഒരു കവർച്ചക്കാരനായിരുന്നു.പിൽക്കാലത്തെ ഉദാത്തമായ കവികളിൽ അദ്ദേഹം ആദ്യത്തെ യഥാർത്ഥ കവി അഥവാ ആദി കവി എന്നു വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൃതിക്ക് പുതുമയും സാഹിത്യ പരമായ ഗുണമേന്മയും ഉണ്ടായിരുന്നു.
പേരിന്റെ ഉൽപത്തി
'വല്‌മീകം' എന്നാൽ [[ചിതൽപ്പുറ്റ്]CHROC വല്‌മീകത്തിൽ നിന്ന് വന്നവൻ വാല്‌മീകി ഇങ്ങനെയാണ് പേരിന്റെ ഉത്പത്തി എന്നാണ് പൊതുവേയുള്ള വിശ്വാസം. പുരാതന ഭാരതത്തിലെ ഒരു ദേശനാമമായിരുന്നു 'വല്‌മീകം' എന്നും ആദികവി ആ ദേശത്തുകാരനായതുകൊണ്ട് 'വാല്‌മീകി' എന്ന പേര് ലഭിച്ചതാണെന്നും ഒരു പക്ഷഭേദമുണ്ട്.
വാല്മീകി, വാല്മീകി, വാത്‌മീകി എന്നിങ്ങനെ തെറ്റായ രൂപങ്ങളും ഭാഷയിൽ പ്രചാരത്തിലുണ്ട്. 'ൽ'-നെ ലകാരത്തിന്റെ ചില്ലായി എടുക്കുമ്പോൾ വാൽമീകി എന്നെഴുതുന്നതും ഉച്ചാരണത്തിൽ ശരിയാകുമെങ്കിലും, വാൽമീകി എന്ന പ്രയോഗം ഭാഷാപരമായി സാധുവല്ല.
രാമായണം
ദേവനാഗരി ലിപിയിൽ, സംസ്കൃതത്തിലാണ് വാല്മീകിയുടെ രാമായണം എഴുതപ്പെട്ടിരിക്കുന്നത്. 24000 ശ്ലോകങ്ങൾ അടങ്ങിയിട്ടുള്ള ഇത് ഏഴ് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Valmiki എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |